കേരള സര്‍വകലാശാല രജിസ്ട്രാർക്ക് സസ്‌പെന്‍ഷന്‍; വി സിയുടെ നടപടി ആർ എസ് എസ് ഭാരതാംബ ചിത്രത്തെ എതിർത്തതിനാൽ

kerala-university-registrar-anil-kumar-bharathamba-controversy

കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിന് സസ്‌പെന്‍ഷന്‍. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നല്‍കിയതിനാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്.

വേദിയില്‍ ഉപയോഗിച്ച മത ചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വിചിത്രവാദം ഉന്നയിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യാതെ വി സിയുടെ ഏകപക്ഷീയ നടപടിയാണിത്. കഴിഞ്ഞ മാസം സർവകലാശാലയിൽ സ്വകാര്യ സംഘടന പരിപാടിക്കായി തയ്യാറാക്കിയ പരിപാടിയിൽ ആർ എസ് എസ് ഭാരതാംബയുടെ ചിത്രമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാൻ രജിസ്ട്രാർ നിർദേശിച്ചിരുന്നു. നിയമപരമായി മുന്നോട്ടുപോകുമെന്ന് രജിസ്ട്രാര്‍ പ്രതികരിച്ചു.

Read Also: അഭിമന്യു രക്തസാക്ഷി ദിനം: ഇടുക്കിയിൽ അനുസ്മരണ പരിപാടി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി തള്ളിക്കളയുന്നുവെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചു. ഇതിന് വി സിക്ക് അധികാരമില്ല. ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് മുകളിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റിന് മാത്രമാണ് അധികാരം. കേരള സര്‍വകലാശാല രജിസ്ട്രാറായി അനില്‍കുമാര്‍ നാളെയും ഓഫീസില്‍ എത്തും. നടപടി സര്‍വ്വകലാശാല ചവറ്റുകൊട്ടയില്‍ ഇടുമെന്നും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News