റെഗുലേഷനെതിരെ യു ജി സിയെ പ്രതിഷേധം അറിയിക്കാന്‍ കേരള സര്‍വകലാശാല; തീരുമാനമെടുത്ത് അക്കാദമിക് കൗണ്‍സില്‍

ugc-kerala-university

റെഗുലേഷനെതിരെ യു ജി സിയെ പ്രതിഷേധം അറിയിക്കാന്‍ കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ തീരുമാനം. യോഗത്തിൽ പങ്കെടുത്ത 82ല്‍ 80 പേരും യു ജി സിക്കെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധിച്ചു. ഇതോടെ വി സിക്ക് തീരുമാനം അംഗീകരിക്കേണ്ടി വന്നു.

യു ജി സി കരട് ചട്ടം രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ അട്ടിമറിക്കുന്നതാണെന്ന് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെയും സര്‍വകലാശാലയുടെയും അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും യു ജി സി നയം പുനഃപരിശോധിക്കണമെന്നുമുള്ള ആവശ്യം പല കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് കേരള സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

Read Also: കേരളത്തിന് വീണ്ടും അംഗീകാരം; ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിശീര്‍ഷ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനം ഏറ്റവും മുന്നില്‍

കരട് ചട്ടത്തിനെതിരെ കൗണ്‍സിലില്‍ ഇടതുപക്ഷ അംഗങ്ങള്‍ കര്‍ശന നിലപാട് സ്വീകരിച്ചു. ആകെ പങ്കടുത്ത 82ല്‍ ബി ജെ പിയുടെ രണ്ട് അംഗങ്ങള്‍ ഒഴികെ കമ്മിറ്റിയിലെ 80 പേരും യു ജി സിയ്‌ക്കെതിരായ പ്രതിഷേധം അറിയിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചു. ഇടത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക് വിദഗ്ധര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, കോണ്‍ഗ്രസ് അംഗം എന്നിവരുള്‍പ്പടെ യു ജി സിയ്‌ക്കെതിരെ ശക്തമായ വികാരം കൗണ്‍സിലില്‍ ഉയര്‍ത്തി. ഒടുവില്‍ വി സിയ്ക്ക് തീരുമാനം അംഗീകരിച്ച് പ്രഖ്യാപനം നടത്തേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News