
സ്കൂൾ അവധിക്കാലം ആഘോഷമാക്കാൻ പോയ സംഘത്തിന്റ യാത്ര അവസാനിച്ചത് മരണത്തിലാണ്. വാൽപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒൻപത് ജീവനുകളാണ് പൊലിഞ്ഞത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്നതിനിടെ 13-ാമത്തെ ഹെയർപിൻ വളവിൽ വാഹനം മറിഞ്ഞ്, തെന്നിമാറി 9-ാം വളവിലേക്ക് വീണാണ് അപകടം ഉണ്ടായത്. വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം സംഭവിച്ചത്. ഡ്രൈവർ ഉൾപ്പെടെ 13 പേര് ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപത് പേർ മരിച്ചു. ഏഴു സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ആണ് മരിച്ചത്.
അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല(37), റുക്കിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചത്. നൗഷാദ് (39), ഷഹാദിൻ (11), മസ്നീൻ (11), മുഹമ്മദ് ഫാസിത്ത് (21) എന്നിവർ ചികിത്സയിലാണ്. പൊള്ളാച്ചി ഗവ. ആശുപത്രിയിലും കോയമ്പത്തൂർ ഗവ. ആശുപത്രിയിലും ആണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
രാത്രി 12.50 നുള്ള ട്രെയിനിൽ മന്ത്രി ശ്രീ വി ശിവൻകുട്ടി കൊയമ്പത്തൂരിലേയ്ക്ക് തിരിക്കും. നാളെ രാവിലെയോടെ എല്ലാവരുടെയും പോസ്റ്റ്മോർട്ടം പൂർത്തിക്കായാകും. രാവിലെ തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

