തൃശ്ശൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ആംബുലന്‍സ് നല്‍കി കേരളവിഷൻ എന്‍എച്ച് അന്‍വര്‍ ട്രസ്റ്റ്

thrissur

തൃശ്ശൂർ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ആംബുലന്‍സ് നല്‍കി കേരളവിഷൻ എന്‍ എച്ച് അന്‍വര്‍ ട്രസ്റ്റ്. മന്ത്രി ആര്‍. ബിന്ദു ആംബുലന്‍സ് സമര്‍പ്പണം നടത്തി. തൃശ്ശൂർ ഡി എം ഒ ഡോ. ടി പി ശ്രീദേവി ആംബുലന്‍സ് ഏറ്റുവാങ്ങി. കെ കെ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ചന്ദ്രന്‍, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ്, സി ഒ എ ജനറല്‍ സെക്രട്ടറി പി ബി സുരേഷ്, കേരളവിഷന്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, കേരളവിഷന്‍ എംഡി പി പി സുരേഷ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

ALSO READ; കുടുംബശ്രീ വാര്‍ഷിക ആഘോഷവും കെ- ലിഫ്റ്റ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ്, കേരളവിഷന്‍ ഡിജിറ്റല്‍ ടിവി എന്നിവയുടെ സഹകരണത്തോടെയാണ് ആംബുലന്‍സ് നല്‍കിയത്.

news summary: Kerala Vision NH Anwar Trust provides ambulance to Puthukkad Taluk Hospital, Thrissur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News