കൊടുംചൂടിനും അസ്വസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയ്ക്കും സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്

heat-alert-kerala

ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.

ഇന്നും നാളെയും കോഴിക്കോട് ജില്ലയില്‍ താപനില 38 ഡിഗ്രി വരെയും പാലക്കാട് ജില്ലയില്‍ 37 ഡിഗ്രി വരെയും കൊല്ലം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also: നാല് മണി മുതല്‍ 30 സെക്കന്‍ഡ് മൂന്ന് പ്രാവശ്യം സൈറണ്‍; 4.02നും 4.29നും ഇടയിൽ എല്ലാ സ്ഥലത്തും മോക്ക് ഡ്രിൽ

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും നിർദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News