
സംസ്ഥാനത്ത് വോട്ടിങ് പുരോഗമിക്കുകയാണ്. പലരും വെയിലൊക്കെ ഒന്ന് കുറഞ്ഞതിന് ശേഷം പോകാനിരിക്കുകയായിരിക്കും. അങ്ങനെയുള്ളവർ കുട എടുക്കുന്നത് നല്ലതാണ്. കാരണം എല്ലാ ജില്ലകളിലും ഇന്ന് ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം എത്തിയിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 11ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇനിയിപ്പോൾ മഴ എത്തിയില്ലെങ്കിലും ഇന്ന് മിക്ക ജില്ലകളിലും പകൽ സമയത്ത് ചൂട് സാധാരണയിലും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. പകൽ 11 മണി മുതൽ 3മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ALSO READ: ‘സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും’; എം മുകേഷ്
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ചൂടിനെതിരെ ജാഗ്രത പാലിക്കണം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

