
സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് മുതൽ മേയ് 01 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും താപനില ഉയരും. കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെ ഉയരാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ:‘അത് പുലിപ്പല്ലാണോയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല’; വേടനെ കോടതിയിൽ ഹാജരാക്കി
അതേമയം ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് മുതൽ മേയ് 01വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ENGLISH NEWS SUMMARY: Heatwave warning in eight districts of the state. Yellow alert has been issued in Kollam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Kannur and Kasaragod districts.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here