
സാമൂഹ്യ ക്ഷേമ പെൻഷൻ ആയി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആകെ നല്‍കിയത് ഒന്‍പതിനായിരം കോടി മാത്രമെന്നും രണ്ട് പിണറായി സർക്കാരുകൾ ഇതുവരെ 77,000 കോടി രൂപ നൽകിയെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മൻചാണ്ടി സർക്കാരിൻ്റെ 18 മാസത്തെ കുടിശ്ശിക ഒന്നാം പിണറായി സര്‍ക്കാര്‍ ആണ് കൊടുത്തുതീര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ 37,000 കോടി രൂപയാണ് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 40,000 കോടി രൂപ കൊടുത്തുതീർത്തു. അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ 50,000 കോടിയായി ഉയരും. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞതാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാർ ആകെ 600 രൂപയാണ് പെൻഷൻ നൽകിയത്. പിണറായി സർക്കാർ അത് 1,600 രൂപയാക്കി ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാലിൻ്റെ പ്രതികരണം ശരിയല്ലെന്നും അത് പ്രാസമൊപ്പിച്ച് പറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പറയേണ്ട ഇന്ത്യ മുന്നണിയിലെ കെ സി വേണുഗോപാൽ തെറ്റായ കാര്യങ്ങള്‍ പറയരുത്. പെന്‍ഷന്‍ വിതരണം നടപടി ആരംഭിച്ചത് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പാണ്. രാഷ്ട്രീയത്തിന് ആണെങ്കില്‍ പോലും കെ സി വേണുഗോപാൽ തെറ്റായ കാര്യങ്ങള്‍ പറയരുത്. സംസ്ഥാനത്തെ നെല്‍ കർഷകര്‍ക്ക് കുടിശ്ശിക നല്‍കാനില്ലെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

