
ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കുക എന്നതായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ സമൂഹത്തോടുള്ള ആദ്യ പ്രതിബദ്ധതയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. 45 രൂപയിൽ തുടങ്ങിയ പെൻഷനാണ് ഇന്ന് രണ്ടായിരത്തിൽ നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാറശ്ശാല മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 3000 കൊടുക്കും എന്ന് പറഞ്ഞു. അത് 3000വും 3500ഉം ആക്കി കൊടുക്കാനുള്ള മനസുള്ള ഗവൺമെന്റാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഏത് പാവപ്പെട്ട കുടുംബത്തിലും അഭ്യസ്തവിദ്യരായ യുവതീ – യുവാക്കളാണുള്ളത്. ലോകത്ത് എവിടെയും ഇതുപോലെയില്ല. ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകൾ കേരളത്തിലുള്ളത് പോലെ മറ്റെവിടെയുമില്ല. ലോകത്തിനു മാതൃകയാകുന്ന പുതിയ തലത്തിലേക്ക് മാറുകയാണ് കേരളം. അതാണ് നവകേരളമെന്ന് അദ്ദേഹം പറഞ്ഞു.
എന്താണോ പറയുന്നത്, പറയുന്നത് ചെയ്യുന്നതിന്റെ ഗ്യാരണ്ടിയാണ് പിണറായി സർക്കാർ. ചെയ്യാൻ പറ്റുന്നത് മാത്രമേ പറയുകയുള്ളൂ. പറഞ്ഞാൽ അത് ചെയ്യുകയും ചെയ്യും. പറയുന്നത് ചെയ്യാൻ നമുക്കൊരു തുടർച്ച വേണം. ആ തുടർച്ചയാണ് മൂന്നാം ടേർമിലേക്കുള്ള യാത്ര. ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിന്റെ മൂന്നാം ടേർമിൽ വയനാട് തുരങ്ക പാത ഉദ്ഘാടനം ചെയ്യുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

