
ദാരിദ്ര്യം ഇല്ലാത്ത നവകേരളം എന്ന സ്വപനത്തിലേക്കുള്ള യാത്രയിൽ ആദ്യ ഘട്ടമായി കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി നിർണയകമായ ഒരു ചുവടുവെപ്പ് നടത്താൻ നമുക്കിപ്പോൾ കഴിഞ്ഞുവെന്ന് ധർമടം നിയോജക മണ്ഡലത്തെ അതിദാരിദ്ര്യ മുക്ത മണ്ഡലമാക്കാൻ സാധിച്ചതിനെ പറ്റി അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അതിദരിദ്രരില്ലാത്ത മണ്ഡലയി ധർമടം മാറി എന്നും അടിസ്ഥാന അവശ്യമായ ഭക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവ നൽകുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്തതെന്നും. സ്ഥിര വരുമാനവും വാസസ്ഥലവും ഒരുക്കുകയാണ് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം ഇല്ലാത്ത നവകേരളം എന്ന സ്വപനം സാക്ഷാത്കരിക്കാനുള്ള യാത്രയുടെ ആദ്യ പടിയായി കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദാരിദ്ര്യമുക്ത കേരളത്തിലേക്കുള്ള സർക്കാരിന്റെ ചുവടുവെപ്പുകളെ കുറിച്ചും, സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ പറ്റിയും, അഴിമതിക്കെതിരെ സർക്കാർ തലത്തിൽ നടത്തിയ ശക്തമായ നടപടികളെ പറ്റിയും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here