ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മെഡൽ തിളക്കം

മഹാരാഷ്ട്ര പൂനെയിൽ വെച്ച് നടന്ന 32-ാമത് സീനിയർ നാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മെഡൽ തിളക്കം. സ്വർണമടക്കം മൂന്ന് മെഡലുകളാണ് കേരളം സ്വന്തമാക്കിയത്. തൗലു, വിങ് ചുൻ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഫാത്തിമ റിസ്വാനയാണ് സ്വർണ്ണം നേടിയത്.

Also Read:സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ഷാരൂഖ് ഖാന് പരുക്ക്

സാൻഷൂ വിഭാഗത്തിൽ ശ്രീജിതയും (56 KG) മുഹമ്മദ് സാദിഖും (90 KG) വെങ്കലമെഡൽ കരസ്ഥമാക്കി. മെഡൽ റൗണ്ടിൽ മുഹമ്മദ് സാദിഖ് ഇൻഡോ- ടിബറ്റൻ പൊലീസിനെയാണ് പരാജയപ്പെടുത്തിയത്.

Also Read:25 കോടി സമ്മാനമടിച്ച ലോട്ടറി ബാറിൽ മറന്നുവെച്ചു; ഒടുവിൽ സംഭവിച്ചത്..‌

ടീം മാനേജർ സുസ്മിത നയിച്ച സംഘത്തിൽ അഖിൽ, അയ്യൂബ് എന്നിവർ പരിശീലകരായിരുന്നു. ജൂൺ 26 മുതൽ ജൂലൈ 1 വരെ പൂനൈ ശ്രീ ചത്രപതി ശിവജി സ്പോട്സ് കോമ്പ്ലക്സിൽ വെച്ച് നടന്ന മത്സരങ്ങളിൽ സർവീസസ് ചാമ്പ്യന്മാരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News