ദേശീയ ഭക്ഷ്യ സുരക്ഷാ പുരസ്കാരം കേരളത്തിന്

ഈ വർഷത്തെ ദേശീയ ഭക്ഷ്യ സുരക്ഷാ പുരസ്കാരo  കേരള ഭക്ഷ്യ സുരക്ഷ വകുപ്പിന്. ദേശീയതലത്തിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള 45 ഓളം മേഖലയിലുള്ള പ്രവർത്തന മികവ് വിലയിരുത്തിയാണ് പുരസ്കാരം നല്‍കുന്നത്.

ലോക ഭക്ഷ്യ സരക്ഷാ ദിനമായ ബുധനാ‍ഴ്ച രണ്ട് മണിക്ക് വിജ്ഞാൻ ഭവനിൽ വച്ചു നടക്കുന്ന ഫുഡ് സേഫ്റ്റിആൻഡ് സ്റ്റാന്‍ഡേര്‍ഡ്  അതോറിറ്റി ഓഫ് ഇന്ത്യയുടെ അഞ്ചാമത് സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡെക്സ് പ്രഖ്യാപന ചടങ്ങിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചു.
ഭക്ഷ്യ സുരക്ഷ സൂചികയിലിക മുൻനിര സ്ഥാനം ലഭിച്ച സംസ്ഥാനങ്ങളെയാണ് ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പുരസ്കാരം വിതരണം ചെയ്യും.

സംസ്ഥാനത്തിനു വേണ്ടി ഫുഡ് സേഫ്റ്റി കമ്മീഷണർ വി.ആർ വിനോദ്, കൊല്ലം അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എസ്. അജി, സംസ്ഥാന ഭക്ഷ്യ സുരക്ഷാ നോഡൽ ഓഫീസർ എ. സക്കീർ ഹുസൈൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും.  148 ഈറ്റ് റൈറ്റ് മേളകൾ നടത്തിയത് പരിഗണിച്ച് സംസ്ഥാനത്തിന് പ്രത്യേക അംഗീകരവും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe