പറമ്പിലുണ്ടെങ്കിൽ വേരോടെ പിഴുത് കളഞ്ഞോളൂ; ഭം​ഗിയിൽ മുമ്പനാണെങ്കിലും,ഇത്തിരി പ്രശ്നക്കാരനാണ് ഈ സസ്യം

പാടശേഖരങ്ങളിലും വീടിന്റെ പറമ്പിലുമെല്ലാം തഴച്ചു വളരുന്ന ഇത്തിരിക്കുഞ്ഞൻ പൂക്കളുള്ള ചെടി. ഭം​ഗിയിൽ മുമ്പനാണെങ്കിലും, ഇത്തിരി പ്രശ്നക്കാരനാണ് ഈ സസ്യം. സിം​ഗപ്പൂർ ഡെയ്സി, അല്ലെങ്കിൽ മഞ്ഞക്കയ്യൂന്നി എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഫഗ്നെറ്റിക്കോളാ ട്രിലോബാറ്റ (Sphagneticola trilobata) അവയുടെ എല്ലാ മുട്ടുകളിൽ നിന്നും വേരോടെ പടർന്നു പൊന്തുന്ന സസ്യമാണ്. വ്യാപകമായി പടരുന്ന ശീലം കൊണ്ട് ഈ സസ്യം കാർഷിക വന ജൈവ വൈവിധ്യത്തിന് തന്നെ ഭീഷണിയാണെന്ന് നിങ്ങൾക്ക് അറിയാമോ.

ഏറ്റവും മോശപ്പെട്ട നൂറ് അധിനിവേശ സസ്യങ്ങളുടെ പട്ടികയിൽ ഈ ചെടിയുണ്ട്. ഈ ചെടിയുടെ ഇടതൂർന്ന കാർപ്പറ്റ് പോലെയുള്ള വളർച്ച‌ മറ്റു ചെടികളുടെ വളർച്ചയ്ക്ക് ഭീഷണിയാണ്. ഇവ തദ്ദേശീയ സസ്യങ്ങളെ മറയ്ക്കുകയും അവയ്ക്ക് ലഭിക്കേണ്ടുന്ന സൂര്യപ്രകാശം കൂടി നഷ്ടമാക്കുകയും ചെയ്യുന്നു.

ALSO READ; ആഗ്രഹിക്കുന്നത് എന്തും നടക്കും, ട്രെൻഡിംഗാകുന്ന മാനിഫെസ്റ്റേഷൻ ‘റിയലാണോ?’, അറിയാം ചിലകാര്യങ്ങൾ

മണ്ണിന്റെ വിത്ത് ബാങ്കിൽ നിന്ന് മറ്റു ചെടികളുടെ വളർച്ച തടയാനും ഈ ചെട‍ിയ്ക്ക് കഴിയും. ഇതിന്റെ ചെറിയ ഒരു കഷ്ണം മതി വലിയൊരു ചെടിയായി തീരാൻ. അതിനാൽ പതിവ് നിയന്ത്രണങ്ങളിലൂടെ ഇതിന്റെ വളർച്ച നിയന്ത്രിക്കാൻ കഴിയില്ല.

സിം​ഗപ്പൂർ ഡെയ്സിയുടെ നിയന്ത്രണത്തിന് 2,4 ഡി ​​ഗ്ലൈഫോസേറ്റ് പോല‌യുള്ള കളനാശിനികൾ ഫലപ്രദമല്ല. മെറ്റ്സൺ മിതയിൽ എന്ന കളനാശിനിയാണ് ഏറ്റവും ഫലപ്രദമെന്ന് വിദ​ഗ്ധർ പറയുന്നു. രണ്ട് സസ്യാനാശിനികളുടെ മിക്സായ (മെറ്റ്‌സൾഫ്യൂറോൺ-മിതയിൽ + ക്ലോറിമുറോൺ-എഥൈൽ) 10.0 g/ha എന്ന തോതിൽ സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്. ഇടയ്ക്കിടയ്ക്ക് കിളച്ച് നീക്കം ചെയ്യുന്നതും ഫലപ്രദമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News