
സോഷ്യൽ മീഡിയയിൽ അവർ അഴിഞ്ഞാടുകയാണ്. ശരിക്കും വെർബൽ റേപ്പെന്ന് പറഞ്ഞാൽ ഇതാണ്. യൂത്ത് കോൺഗ്രസല്ലേ, അവർ ഇതല്ല, ഇതിനപ്പുറവും ചെയ്യും. ഒന്നുമല്ലെങ്കിലും സ്വന്തം നേതാവിന്‍റെ ഭാര്യാണെന്നെങ്കിലും ഓർക്കണ്ടേടാ ഉവ്വേ… നിങ്ങക്ക് സംഗതി വല്ലതും തിരിഞ്ഞോ? ഇല്ല അല്ലേ… എന്നാ പറഞ്ഞുതരാം…
അന്തരിച്ച കോൺഗ്രസ് നേതാവ് ജി കാർത്തികേയന്റെ മരുമോളും, മുൻ കോൺഗ്രസ് എംഎൽഎ ശബരീനാഥിന്റെ ഭാര്യയുമായ ദിവ്യ എസ് അയ്യരെ സോഷ്യൽ മീഡിയയിൽ കണ്ണ് പൊട്ടുന്ന തെറിവിളിക്കുകയാണ് യൂത്ത് കോൺഗ്രസ്. അവർക്ക് ഉളുപ്പുണ്ടോയെന്ന് ചോദിക്കുന്നില്ല. കാരണം അത് എന്താണെന്നുപോലും അറിയാത്ത പ്രത്യേകതരം ആളുകളാണല്ലോ യൂത്ത് കോൺഗ്രസുകാരണം. നിരന്തരം അത് തെളിയിക്കുന്നുമുണ്ട് അവർ.
ഇപ്പോഴെന്താ സംഭവം? ദിവ്യ എസ് അയ്യർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോ ഇൻസ്റ്റാഗ്രാമിൽ അഭിനന്ദനം അറിയിച്ച് ഒരു പോസ്റ്റിട്ടു. തീർന്നു കഥ… നാട്ടിലെ യൂത്ത് കോൺഗ്രസുകാരെല്ലാം ഉടൻതന്നെ ഫോണെടുത്ത് ഇൻസ്റ്റാഗ്രാമിൽ ദിവ്യയ്ക്കെതിരെ ഭരണിപ്പാട്ട് തുടങ്ങി.
ALSO READ; കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം: കെ കെ രാഗേഷിനെ പറ്റി ദിവ്യ എസ് അയ്യർ
ദിവ്യ എസ് അയ്യർ ചെയ്തത് അത്ര വല്യ പാതകമാണോ? കോൺഗ്രസിനെ കുറ്റമൊന്നും പറഞ്ഞില്ലല്ലോ യൂത്ത് കോൺഗ്രസുകാരെ അവർ എന്താണ് ചെയ്തത്? പലപ്പോഴായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യർ. കോൺഗ്രസുനേതാവിന്‍റെ ഭാര്യയായിരുന്നിട്ടും, മുഖ്യമന്ത്രിയുടെ കാര്യശേഷിയെക്കുറിച്ചും, സത്യസന്ധത, നേതൃഗുണം എന്നിവയെക്കുറിച്ചുമൊക്കെ മുമ്പും പലതവണ ദിവ്യ പൊതുസദസുകളിൽ വാചാലയായിട്ടുണ്ട്. അന്നൊക്കെ തെറിപ്പൂരവുമായി യൂത്ത് കോൺഗ്രസ് വെട്ടുകിളികൂട്ടം അഴിഞ്ഞാടിയിട്ടുമുണ്ട്. ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെക്കുറിച്ച് നല്ല നാല് വാക്ക് പറഞ്ഞതോടെ കൺട്രോൾ പോയ അവസ്ഥയിലാണ് ഈ വെട്ടുകിളിക്കൂട്ടം.
യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനനാണ് ദിവ്യയ്ക്കെതിരെ ആദ്യം സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത്. കർണന് പോലും അസൂയ തോന്നുന്ന കവചമാണ് കെ കെ രാഗേഷ് എന്നാണ് ദിവ്യ എസ് അയ്യർ പറഞ്ഞത്. എന്നാൽ ദിവ്യയ്ക്ക് എകെജി സെന്‍ററിൽനിന്നല്ല ശമ്പളം കൊടുക്കുന്നതെന്നാണ് യൂത്ത് കോൺഗ്രസുകാരുടെ രോദനം. അല്ല ഇനി ഇന്ദിരാഭവനിൽനിന്ന് അവർക്ക് ശമ്പളം വല്ലതും കൊടുക്കുന്നുണ്ടായിരുന്നോ എന്നറിയില്ല. അവിടുന്ന് ഉത്തരവ് ഇടുന്നതുപോലെ ദിവ്യ എസ് അയ്യർ പ്രവർത്തിക്കണമെന്നാണ് യൂത്ത് കോൺഗ്രസുകാരുടെ ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു…
അല്ല, യൂത്ത് കോൺഗ്രസിന്റെ ഗതികേടിനെക്കുറിച്ച് പറഞ്ഞ് നമ്മളെന്തിന് സമയം കളയണം. വളരെ കാര്യക്ഷമമായി ജോലി ചെയ്യുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് ഇതിനോടകം അവർ തെളിയിച്ചിട്ടുണ്ട്. ഒപ്പം ജോലി ചെയ്യുന്നവരോടും, ഭരണനേതൃത്വത്തിലിരിക്കുന്നവരോടുമൊക്കെ ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് അവർ. മുമ്പ്, മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ, പദവി ഒഴിഞ്ഞ സമയത്ത്, ദിവ്യ എസ് അയ്യർ അദ്ദേഹത്തെ ഊഷ്മളമായി ആലിംഗനം ചെയ്ത ദൃശ്യം മലയാളി ഏറെ ഹൃദ്യതയോടെയാണ് ഏറ്റെടുത്തത്. അന്നും ഈ യൂത്ത് കോൺഗ്രസ് വെട്ടുകിളി സംഘം സോഷ്യൽമീഡിയയിൽ കിടന്ന് ഓരിയിട്ടതും മറക്കാനാകില്ല. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെക്കുറിച്ച് ദിവ്യ പറഞ്ഞ വാക്കുകളും മലയാളികൾ നെഞ്ചേറ്റിയിരുന്നു.
ഏതായാലും ദിവ്യയെ വേട്ടയാടപ്പെടാൻ എറിഞ്ഞുകൊടുക്കാൻ മലയാളി പൊതുസമൂഹം തയ്യാറല്ല. അവരെ ചേർത്തുപിടിച്ചും നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇതിൽ ശ്രദ്ധേയമാകുന്നത്, ‘ഒരു വനിതയെ ഭർത്താവിൻ്റെ നിഴലിൽ കാണാൻ പാടില്ല. ഐ.എ എസ്
നേടിയ ദിവ്യ സ്വതന്ത്ര്യവ്യക്തിയാണ്. അവരുടെ ബോധ്യങ്ങളിൽ മുഖ്യമന്ത്രിയുടെ ആഫീസിൻ്റെ വിശ്വാസ്യതയാണ് കെ.കെ.രാഗേഷിനെപ്പറ്റിയുള്ള പരാമർശങ്ങളിൽ തെളിഞ്ഞതെന്നും അനിൽകുമാർ പറഞ്ഞു. ഏതായാലും ഇതാദ്യമായല്ല, യൂത്ത് കോൺഗ്രസ് വെട്ടുകിളിക്കൂട്ടം, സോഷ്യൽമീഡിയയിലൂടെയും മറ്റും സ്ത്രീകൾക്കെതിരെ അസഭ്യവർഷവുമായി രംഗത്തെത്തുന്നത്. യൂത്ത് കോൺഗ്രസുകാർ, ഒരു കാര്യം ഓർക്കണം… നിങ്ങളുടെ ഈ ചെയ്തികളൊക്കെ മലയാളികൾ അവജ്ഞയോടെ തള്ളിക്കളയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here