കോൺഗ്രസ് ഭരിക്കുന്ന മാള സഹകരണ ബാങ്കിൽ 10 കോടിയുടെ വെട്ടിപ്പ്; ഡിസിസി ജനറൽ സെക്രട്ടറിയടക്കം 21 പേർക്കെതിരെ കേസ്

mala bank congress

വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന മാള സര്‍വീസ് സഹകരണ ബാങ്കില്‍ (കരുവിലശ്ശേരി ) കോടികളുടെ തട്ടിപ്പ്.

10 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ ആർ രാധാകൃഷ്ണൻ ഉൾപ്പെടെ 21 പേർക്കെതിരെ മാള പോലീസ് കേസെടുത്തു. സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാറുടെ പരാതിയിലാണ് കേസ്. 2006 മുതൽ 2024 വരെ രാധാകൃഷ്ണൻ പ്രസിഡൻ്റായിരുന്ന കാലയളവിലാണ് വെട്ടിപ്പ് നടന്നത്.

ALSO READ : സമവായമാകാതെ കെപിസിസി പുനഃസംഘടന; എംപിമാരുടെ നിർദ്ദേശങ്ങളും പരിഗണിക്കപ്പെട്ടില്ല

ക്രമക്കേട് നടന്നതായിട്ടാണ് സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. മതിപ്പുവില രേഖപ്പെടുത്താതെ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അനധികൃതമായി വായ്പ നല്കി, കുടിശിക കുറച്ചു നല്കി, ലേലം നടത്തുമ്പോള്‍ ലോണെടുത്ത തുകയേക്കാളും കുറച്ചു നല്കി, അനര്‍ഹമായ ശമ്പളവും ഓണറേറിയവും നല്‍കി, ഓണച്ചന്തയും, കൃഷിയും മറ്റും നടത്തി ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കി തുടങ്ങിയ ക്രമക്കേടുകൾ ബാങ്കിൽ നടന്നു എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ALSO READ: മലപ്പുറം ജില്ലാ പഞ്ചായത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; എല്‍ഡിഎഫ് പ്രതിഷേധം ചൊവ്വാഴ്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News