
മനുഷ്യന് വഴി നടക്കാൻ അവസരം നേടി വൈക്കം സത്യാഗ്രഹം അവസാനിച്ചിട്ട് ഇന്ന് നൂറു വർഷം. 1925- നവംബർ 23ന് കെ. കേളപ്പനായിരുന്നു പൊതുനിരത്തിൽ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഇതോടെ 603 ദിവസം നീണ്ട ഐതിഹാസിക സമരമാണ് ഒടുവിൽ വിജയത്തിൽ കലാശിച്ചത്.
1924 – മാർച്ച് 30 നായിരുന്നു വൈക്കം സത്യാഗ്രഹം തുടങ്ങിയത്. വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ പൊതുവഴിയിലൂടെ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പേരിലായിരുന്നു സമരം. ജാതി അതിർവരമ്പുകൾ നിശ്ചയിച്ച തീണ്ടൽപ്പലക എടുത്തെറിഞ്ഞിട്ട് ഇന്ന് നൂറുവർഷം പിന്നിടുകയാണ്.
ടി കെ മാധവൻ, ശ്രീനാരായണ ഗുരു, ഇ വി രാമസ്വാമി നായ്ക്കർ / മന്നത്തു പത്മനാഭൻ, കെ പി കേശമേനോൻ, കെ. കേളപ്പൻ, ഉൾപ്പെടെയുള്ള നവോത്ഥാന നായകനായിരുന്നു സമരത്തിന് രൂപം നൽകിയത്. 1925 മാർച്ച് ഒൻപതിന് മഹാത്മാഗാന്ധി വൈക്കത്തെത്തി. സത്യാഗ്രഹത്തെ എതിർത്ത ഇണ്ടംതുരുത്തി ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയുമായി ഗാന്ധി കൂടിക്കാഴ്ച നടത്തി. ചർച്ച പരാജയപ്പെട്ടതോടെ ഒടുവിൽ സമരകാഹളം മുഴങ്ങി. 603 ദിവസം നീണ്ടുനിന്ന ഐതിഹാസികസമരം സഞ്ചാരസ്വാതന്ത്ര്യം നേടിയാണ് അവസാനിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

