ഒരു കുടുംബത്തിലെ 13 പേർക്ക് ജീവപര്യന്തം; ശിക്ഷ വിധിച്ചത് ഭൂമി തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ

13 members of a family sentenced to life imprisonment

ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ 13 പേർക്ക് ജീവപര്യന്തം വിധിച്ച് കോടതി. ഏകദേശം 10 വർഷം മുമ്പ് നടന്ന ഇരട്ടക്കൊലപാതകക്കേസിലാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ സഹരൻപൂരിൽ 2016 നവംബർ 12-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി വികാസ് ഗുപ്ത തിങ്കളാഴ്ചയാണ് കേസിൽ വിധി പറഞ്ഞത്.

ഏകദേശം 20 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യാസിൻ, തസീൻ എന്നീ രണ്ട് സഹോദരങ്ങളെ കൊലപ്പെടുത്തിയത്. ഇസ്രാർ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും. പ്രതികൾക്ക് ജീവപര്യന്തം തടവിനൊപ്പം 10.73 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

Also read: ഡോക്ടറാകാൻ അച്ഛൻ പറഞ്ഞു, സഹോദരിയെ സാക്ഷിയാക്കി അച്ഛനെ കൊന്ന് കഷ്ണങ്ങളാക്കി മകൻ; ക്രൂര കൊലപാതകം ലഖ്‌നൗവിൽ

മുനവർ, മുസ്തഫ, സനവർ, സ്തഖീം എന്നീ നാല് സഹോദരങ്ങളും മുസ്തഫയുടെ രണ്ട് മക്കളായ ഷൗക്കീൻ, മോഹ്സിൻ എന്നിവരുമാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. അൻവർ, ഇസ്ലാം, ഗുൽസാർ, ജംഷെഡ്, പർവേസ്, ശാക്കിബ് എന്നിവരാണ് മറ്റ് പ്രതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News