കേരളത്തിൽ 2000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായ SFO ടെക്നോളജീസ്;ആദ്യഘട്ടത്തിൽ 1000 പേർക്ക് തൊഴിൽ:മന്ത്രി പി രാജീവ്

minister-p-rajeev-slams-protocol-breach-in-national-highway-inauguration-kerala

കേരളം ഓരോ രം​ഗത്തും വാനോളം ഉയർന്ന് കൊണ്ടിരിക്കുകയാണെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്ന വാർത്തകളിൽ നിന്നും പുറത്ത് വരുന്നത്. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം കണക്കിലെടുത്ത് നിക്ഷേപങ്ങളുമായി നിരവധി അന്താരാഷ്ട്ര കമ്പനികളാണ് നമ്മുടെ നാട്ടിലെത്തുന്നത്. ഇപ്പോൾ രണ്ടായിരം കോടിയുടെ രൂപയുടെ പുതിയ നിക്ഷേപ പദ്ധതിയാണ് എസ്എഫ്ഒ ടെക്നോളജീസ് കേരളത്തിൽ പ്രഖ്യാപിച്ചത്.

ഇതിൻ്റെ സന്തോഷം മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തിലേറെ പേർക്ക് തൊഴിൽ ലഭിക്കുന്നതാണിതെന്നും മന്ത്രി പറഞ്ഞു.

Also read: മുഖ്യമന്ത്രി ജനങ്ങളിലേക്ക്; വികസന സംവാദ സംഗമങ്ങൾക്ക് തുടക്കം

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

2000 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതി SFO ടെക്നോളജീസ് കേരളത്തിൽ പ്രഖ്യാപിച്ച സന്തോഷം പങ്കുവെക്കുകയാണ്. നമ്മൾ ആദ്യമായി സംഘടിപ്പിച്ച ട്രേഡ് എക്സ് കേരള മീറ്റിലാണ് ഇത്രയും വലിയ നിക്ഷേപം ഇലക്ട്രോണിക്സ് ഡിസൈൻ & മാനുഫാക്ചറിങ്ങ്, സോഫ്റ്റുവെയർ ഡെവലപ്മെൻ്റ് രംഗത്ത് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ഗ്യാസ് & ഓയിൽ മേഖലയിലെയും എയ്റോസ്പേസ് & ഡിഫൻസ് മേഖലയിലേയും വ്യവസായങ്ങൾക്ക് സേവനം ലഭ്യമാക്കാൻ മാത്രമായി ആരംഭിക്കുന്ന ഈ യൂണിറ്റ് ആദ്യഘട്ടത്തിൽ തന്നെ ആയിരത്തോളം തൊഴിൽ പ്രത്യക്ഷമായിത്തന്നെ സൃഷ്ടിക്കും.ഇതുമായി ബന്ധപ്പെട്ട നിക്ഷേപ താൽപര്യ പത്രം നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. എൻ ജഹാംഗീർ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസിന് കൈമാറി. “കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം കമ്പനിയുടെ പുതിയ നിക്ഷേപം കേരളത്തിൽ തന്നെ നടത്തുന്നതിന് കാരണമായി” എന്ന ശ്രീ. ജഹാംഗീറിൻ്റെ വാക്കുകൾ മാറിയ കേരളത്തിനും ഒപ്പം ഈ സർക്കാരിനുമുള്ള അംഗീകാരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News