
കോട്ടയം മെഡിക്കൽ കോളേജിൽ 283 കോടി രൂപയുടെ വികസന പദ്ധതി പൂർത്തിയായി. 7.88 കോടിയുടെ കാത്ത് ലാബും , പാരാമെഡിക്കൽ ഹോസ്റ്റലും, സർജിക്കൽ ബ്ലോക്കും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സർക്കാർ ആശുപത്രികളെ മുൻപ് സമീപിച്ചിരുന്നത് പാവങ്ങൾ ആയിരുന്നെങ്കിൽ ഇന്ന് ആ സ്ഥിതി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
Also read :ട്രെന്റായി ‘സതീശന്റെ നുണകൾ’; പ്രതിപക്ഷ നേതാവിന്റെ നുണകൾ പൊളിച്ചടുക്കി ഫേസ്ബുക്ക് പേജ്
ഇപ്പോൾ സമ്പന്നർ ഉൾപ്പെടെ എല്ലാപേരും ആശ്രയിക്കുന്ന സ്ഥാപനങ്ങളായി സർക്കാർ ആശുപത്രികൾ മാറിയിരിക്കുകയാണ്. അതിനുള്ള ശേഷി സർക്കാർ ആശുപ്രതികൾ ആർജിച്ചു കഴിഞ്ഞു. എന്നാൽ ഈ മാറ്റം തനിയെ ഉണ്ടായതല്ല. 2016-ൽ സർക്കാർ അധികാരമേറ്റപ്പോൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി പൊതുജന ആരോഗ്യമേഖലയിലെ പ്രശ്നങ്ങളായിരുന്നു. അതിൽ നിന്ന് കരകയറ്റാനാണ് ആദ്യം ശ്രമിച്ചത്, എന്നാൽ പണം അന്നൊരു വെല്ലുവിളി ആയിരുന്നു. അതിന് പരിഹാരമായാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. എന്നാൽ അന്ന് പരിഹാസവും പുച്ഛവുമായിരുന്നു ചിലരുടെ പ്രതികരണം. മലർപ്പൊടിക്കാരൻ്റെ സ്വപ്നം എന്ന് പോലും ആക്ഷേപമുണ്ടായി. എല്ലാ വിഭാഗം ആളുകൾക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


