സ്‌കൂട്ടറില്‍ ബസ്സിടിച്ചുണ്ടായ അപകടം; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

accident sabarimala

സ്‌കൂട്ടറില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടന്‍ ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് സ്‌കൂട്ടറില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

നോര്‍ത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവില്‍ ആണ് ബുധനാഴ്ച അപകടം നടന്നത്. കോഴിക്കോട് നോര്‍ത്ത് കാരശ്ശേരിയില്‍ ആയിരുന്നു അപകടം. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Also Read : വെജിറ്റേറിയനായ 85-കാരന് നോൺ വെജ് ഭക്ഷണം നൽകി; യാത്രക്കാരൻ വിമാനത്തിൽ ശ്വാസംമുട്ടി മരിച്ചു, ഖത്തർ എയർവേയ്‌സിനെതിരെ നിയമനടപടി

വളവില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം സംഭവിച്ചത്. ഇരുവാഹനങ്ങളും ഒരേദിശയിലാണ് സഞ്ചരിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

A three-year-old boy died tragically in Malappuram after his scooter was hit by a bus. The accident that brought the entire country to tears occurred on Wednesday evening.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News