30ാമത് ഐഎഫ്എഫ്കെയുടെ മീഡിയ സെല്ലിലേക്ക് അപേക്ഷ ക്ഷണിച്ചു

IFFK

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

പ്രായപരിധി 28 വയസ്സ്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ 2025 നവംബര്‍ 20നകം cifra@chalachitraacademy.org എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക.

ALSO READ: നെയ്യാറ്റിൻകര ബിജെപിയിൽ കൂട്ടരാജി; അമരവിള ഏരിയാ പ്രസിഡൻ്റ് ,സെക്രട്ടറി ഉൾപ്പടെ 10 പേർ രാജിവച്ചു; നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വന്നതോടെയാണ് കൂട്ടരാജി

എഴുത്തുപരീക്ഷ 2025 നവംബര്‍ 23 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ നടക്കും. ഡിസംബര്‍ രണ്ടിന് മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിക്കും

ALSO READ: മുള്ളൻകൊല്ലിയിൽ മകൻ ഇടത് സ്ഥാനാർഥിയായതിന് അച്ഛന് തൊ‍ഴിൽ നിഷേധം; INTUC വിട്ട് സഹപ്രവർത്തകർക്കൊപ്പം CITU വിൽ എത്തി രാജൻ, സ്വീകരണമൊരുക്കി സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News