ശബരിമല റോഡുകള്‍ക്കായി 377.8 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

KSRTC financial aid

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകള്‍ക്കായാണ് തുക അനുവദിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ 14 റോഡുകള്‍ക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത് 15 റോഡുകള്‍ക്ക് 54.20 കോടി, പത്തനംതിട്ടയില്‍ ആറ് റോഡുകള്‍ക്ക് 40.20 കോടി, ആലപ്പുഴയില്‍ ഒമ്പത് റോഡുകള്‍ക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകള്‍ക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു.

Read Also: പുസ്തക വായനയിലൂടെ ആർജിച്ച വിവേകം കൂടിയാണ് സംസ്ഥാനത്ത് അതിദാരിദ്ര്യ മുക്തി പോലുള്ള നേട്ടങ്ങള്‍ക്ക് കരുത്തായതെന്ന് മുഖ്യമന്ത്രി


ഇടുക്കിയില്‍ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32.42 കോടി, തൃശൂരില്‍ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയതെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News