
വടകര എടച്ചേരി തലായിയിൽ ജീപ്പ് ഇടിച്ച് 60കാരി മരിച്ചു. പുറമേരി സ്വദേശി ശാന്ത ആണ് മരിച്ചത്. ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇവർ ഹോട്ടൽ തൊഴിലാളിയാണ്.
ലോറിയും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം
പത്തനംതിട്ട എംസി റോഡ് കുളനട മാന്തുകയിൽ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. കോളേജ് ബസാണ് അപകടത്തിൽപ്പെട്ടത്. ഈ സമയത്ത് ഡ്രൈവർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ കാലിന് പരുക്കേറ്റു. അപകടത്തെ തുടർന്ന് എംസി റോഡിൽ വാഹനഗതാഗതം അല്പനേരം തടസപ്പെട്ടു.
അതേസമയം തിരുവനന്തപുരം വെഞ്ഞാറമൂട് ടൂറിസ്റ്റ് വാൻ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ആലുന്തറ ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. തക്കലയിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാൻ ബൈക്കിൽ ഇടിച്ചാണ് അപകടം.
ബൈക്കിൽ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദുവിനും (26) വാനിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ വാനിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ 11 പേരിൽ ആറു പേർക്കും പരുക്കേറ്റിട്ടുണ്ട്. എതിർ ദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചതെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

