ഇടതുപക്ഷ സർക്കാർ തണലാകും; ‘പുനർഗേഹം’പദ്ധതിയുടെ ഭാ​ഗമായി 84 ഫ്ലാറ്റുകൾ നാളെ ​ഗുണഭോക്താക്കൾക്ക് കൈമാറും:മന്ത്രി സജി ചെറിയാൻ

punargeham inauguration

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ തണലിൽ എല്ലാവരും സുരക്ഷിതരമാണ്. ഭയമില്ലാതെ ജനങ്ങൾക്ക് അന്തിയുറങ്ങാൻ കഴിയുന്ന നാടാണ് നമ്മുടെ കേരളം. എല്ലാ വിഭാ​ഗത്തിൽ പെട്ട ജനങ്ങൾക്കും കരുതലിൻ്റെ തണലൊരുക്കുന്ന സർക്കാരിതാ ഇപ്പോൾ മറ്റൊന്ന് കൂടി ജനങ്ങൾക്ക് നൽകുകയാണ്. മത്സ്യത്തൊഴിലാളികൾക്കായി പുനർ​ഗേഹം പദ്ധതിയിലൂടെ തണലൊരുക്കിയ സർക്കാർ നാളെ നിർമാണം പൂർത്തിയായ 84 ഫ്ലാറ്റുകൾ ​ഗുണഭോക്താക്കൾക്ക് കൈമാറുകയാണ്.

ആലപ്പുഴ ജില്ലയിൽ 26.5 കോടി ചെലവിൽ നിർമിച്ച ഫ്ലാറ്റുകളാണ് ​ഗുണഭോക്താക്കൾക്ക് കൈമാറുകയെന്ന് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുനർഗേഹം ഗുണഭോക്താക്കൾക്ക് പുറമെ, അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കും ലൈഫ് പദ്ധതിയിലൂടെ അർഹരായ ഭവനരഹിതർക്കും ഈ സുരക്ഷിത തണലിൽ ഇടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Also read: ‘ആരോഗ്യ മന്ത്രിയെ ബോധപൂർവം വേട്ടയാടുന്നു’; മന്ത്രി സജി ചെറിയാൻ

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
കടലെടുക്കാത്ത മണ്ണിൽ, സുരക്ഷിതമായ ഒരു മേൽക്കൂര എന്ന നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ സ്വപ്നം പുനർഗേഹം പദ്ധതിയിലൂടെ സാധ്യമാക്കിയ സർക്കാരാണിത്. അവയിൽ ഒന്നു കൂടെ യാഥാർഥ്യം ആകുകയാണ്.
ആലപ്പുഴ ജില്ലയിലെ മണ്ണുംപുറത്ത് 26.5 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ നിർവ്വഹിക്കുകയാണ്. പുനർഗേഹം’ പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയായ 84 ഫ്ലാറ്റുകൾ നാളെ ഗുണഭോക്താക്കൾക്ക് കൈമാറും.
പുനർഗേഹം ഗുണഭോക്താക്കൾക്ക് പുറമെ, അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കും ലൈഫ് പദ്ധതിയിലൂടെ അർഹരായ ഭവനരഹിതർക്കും ഈ സുരക്ഷിത തണലിൽ ഇടമുണ്ടാകും. ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും അന്തസ്സോടെയും ഭയരഹിതമായും ജീവിക്കാൻ സർക്കാർ നൽകുന്ന ഉറപ്പാണ് ഈ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News