
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നിഷ്ഠൂരമായ ക്രൂരത തള്ളി പറയാതെ ഇപ്പോഴും ചേർത്തുനിർത്തുന്ന കോൺഗ്രസ് കൂട്ടുപ്രതികൾ ആണെന്ന് എ എ റഹീം എം പി. വീക്ഷണം ദിനപത്രം മറയില്ലാതെ രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിക്കുന്നു. കോൺഗ്രസ്സിനെ നിയന്ത്രിക്കുന്നത് ക്രൈം സിൻഡിക്കേറ്റ് ആണ്. രാഹുൽ മാങ്കൂട്ടത്തെ സംരക്ഷിക്കുന്നതും ഈ സിൻഡിക്കേറ്റ് തന്നെ ആണ്. പണമാണ് ഇവരുടെ മുൻഗണനാ വിഷയം. കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും ഇവരാണ് നിയന്ത്രിക്കുന്നത്. കോൺഗ്രസിൽ ധാർമികത അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ നിലപാട് തിരുത്താൻ തയ്യാറാകണം എന്നും ഔദ്യോഗികമായി കുറ്റവാളിക്ക് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണം എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം വീക്ഷണം മുഖപ്രസംഗം എഴുതിയവരോട് ചോദിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. രാഹുലിനെതിരായ നടപടി പാർട്ടി എടുത്ത കൂട്ടായ തീരുമാനം ആണെന്നും കെ പി സി സി പ്രസിഡണ്ട് പറഞ്ഞതാണ് പാർട്ടി നിലപാട് എന്നും അതിനപ്പുറം ഒന്നും പറയാനില്ല എന്നും പറഞ്ഞാണ് അദ്ദേഹം തടിതപ്പിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് എന്നാണ് കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറയുന്നത്. ഒളിവിൽ പോയ മാങ്കൂട്ടത്തിലിന് പൂർണ പിന്തുണയാണ് കോൺഗ്രസ് നേതാക്കൾക്ക് പിന്നാലെ പാർട്ടിയുടെ മുഖപത്രം വീക്ഷണം എഡിറ്റോറിയലിലൂടെയും വ്യക്തമാക്കിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

