
പാര്‍ലമെന്റിൽ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ അവതരണം നടക്കുമ്പോൾ ജർമൻ സന്ദർശനത്തിലായിരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ച് എ എ റഹീം എം പി. രാജ്യം അപകടത്തിൽ ആകുമ്പോൾ, സഞ്ചരിക്കാനുള്ള “പ്രത്യേക തരംബൈക്ക് ”!! Rahul ji,Enjoy your trip 🙏 എന്നായിരുന്നു അദ്ദേഹം രാഹുലിന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്.
രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ബില്ലിന്റെ സമയത്ത് രാഹുല്‍ ഗാന്ധി വിദേശത്ത് പോയതില്‍ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ജനവിരുദ്ധ ബില്ല് പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷനേതാവ് എവിടെ എന്ന് ചോദിച്ച ബ്രിട്ടാസ് രാഹുല്‍ഗാന്ധിയുടെ അഭാവത്തില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ക്കും അതൃപ്തിയുണ്ട് എന്ന് ആരോപിച്ചു.
ALSO READ: കോർപ്പറേറ്റ് താൽപര്യങ്ങളാണ് ലേബർ കോഡ് സംരക്ഷിക്കുന്നത്: മന്ത്രി വി.ശിവൻകുട്ടി
ഇത് ആദ്യമായല്ല കോൺഗ്രസ് നേതാവ് ഇങ്ങനെ മുങ്ങുന്നത്. നിർണായകമായ പല ഘട്ടത്തിലും ഈ മുങ്ങൽ രാഹുലിന് പതിവാണ്. മുത്തലാഖ് ബിൽ പാസാക്കിയ 2018ലെ പാർലമെന്റ് മൺസൂൺ സമ്മേളനം നടക്കുമ്പോൾ രാഹുൽ അങ്ങ് ഉഗാണ്ടയിലായിരുന്നു. ഭാരതീയ നീതിന്യായ സംഹിത ചർച്ചയായ 2023 പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാതെ ദുബായിയിൽ ടൂറിലായിരുന്നു രാഹുൽ. ദക്ഷിണകൊറിയയിൽ എന്തോ തിരക്കിലായിരുന്നു 2019ൽ പാർലമെന്റ് ശൈത്യകാല സമ്മേളനം നടക്കുമ്പോൾ രാഹുൽ ഗാന്ധി. സിഎഎയും തുടർന്നുണ്ടായ സമരങ്ങളിലെയും ചർച്ച നടന്ന സമ്മേളനമാണ് അന്ന് നടന്നത്.
കർഷകസമരം ചർച്ചയായ 2020 പാർലമെന്റ് ശൈത്യകാല സമ്മേളനത്തിലും കൃത്യമായി മുങ്ങാൻ രാഹുൽ മറന്നില്ല. ഇറ്റലിയിലേക്കാണ് അന്ന് നേതാവ് പറന്നത്. 10 വർഷങ്ങൾക്കിടെ ഇത്തരം നിർണായക ഘട്ടങ്ങളിൽ നാവ് പണയം വെച്ച് രാഹുൽ ഗാന്ധി മുങ്ങിയത് നിരവധി തവണയാണ്. ഇരുപതിലേറെ വിദേശടൂറുകളാണ് രാഹുൽ നടത്തിയത്. ആറുമാസത്തിനിടെ അഞ്ച് വിദേശയാത്രകൾ നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

