‘ബിജെപിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇരകൂടിയാണ് ഈ ചെറുപ്പക്കാരൻ’; പോസ്റ്റുമായി എ എ റഹീം

A A RAHIM POST

കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലാകുകയും ജയില്‍ മോചിതനാകുകയും ചെയ്ത ആദിവാസി യുവാവ് സുഖ്മായ് മാണ്ഡവിയ്ക്ക് ഒപ്പമുള്ള ഇടത് എംപിമാരുടെ ചിത്രം പങ്കുവച്ച് എ എ റഹീം എംപി. ജോണ്‍ ബ്രിട്ടാസ്, പി പി സുനീര്‍, ജോസ് കെ മാണി എന്നിവര്‍ക്കൊപ്പം സുഖ്മായ് നില്‍ക്കുന്ന ചിത്രമാണ് എ എ റഹീം പങ്കുവെച്ചത്. ഇന്നത്തെ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളില്‍ ഒന്ന് എന്നു പറഞ്ഞുകൊണ്ടാണ് റഹീം എംപി ചിത്രം പങ്കുവെച്ചത്. ഇന്ന് നിരപരാധിയായ ഈ ചെറുപ്പക്കാരൻ ജയിൽമോചിതനാകുമ്പോൾ വലിയ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ സംസാരിക്കുന്നത് ബി ജെ പി യുടെ ക്രൈസ്തവ വിരുദ്ധതയെ കുറിച്ചാണ്, എന്നാൽ ബി ജെ പിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇരകൂടിയാണ് ഈ ചെറുപ്പക്കാരൻ. എന്നും അദ്ദേഹം കുറിച്ചു.

ALSO READ: ഗതാഗതക്കുരുക്ക് പണി തരും; ജീവൻ രക്ഷിക്കാൻ കൈ കോർത്ത് നമ്മ മെട്രോ ട്രെയിന്‍, ആശുപത്രിയിലേക്ക് കരളുമായി പോയത് മെട്രോയിൽ

പോസ്റ്റിന്റെ പൂർണരൂപം

ഇന്നത്തെ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളിൽ ഒന്നാണിത്.
ഇടത്പക്ഷ എം പി മാർ ചേർത്തു നിർത്തിയിരിക്കുന്ന ഈ ചെറുപ്പക്കാരൻ സുഖ്മായ് മാണ്ഡവി,വയസ്സ് 19.
ഛത്തീസ്‌ഗഡ് നാരായൺപൂർ സ്വദേശിയായ ആദിവാസി യുവാവ്.ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ചു സംഘപരിവാറുകാർ ആൾക്കൂട്ടവിചാരണ നടത്തി ക്രൂരമായി തല്ലിയത് ഈ പാവത്തിനെയാണ്.
ദുർഗ് സെൻട്രൽ ജയിലിൽ സന്ദർശനത്തിനിടയിൽ സിസ്റ്റർ വന്ദനയും, പ്രീതിമേരിയും ഈ ചെറുപ്പക്കാരൻ നേരിട്ട ക്രൂരമായ അക്രമണവും അവഹേളനവും ഞങ്ങളോട് വിശദീകരിച്ചിരുന്നു.
പോലീസ് കസ്റ്റഡിയിലും ബജറങ്ദൾ ക്രിമിനലുകൾ സുഖമോയ് യെ ആക്രമിച്ചു.
അന്ന് ഞങ്ങൾ സുഖ്മായ് യെ പാർപ്പിച്ചിരുന്ന പുരുഷന്മാരുടെ ജയിലിൽ അയാളെ സന്ദർശിച്ചു.(ഞങ്ങളുടെ ഇടതു പ്രതിനിധി സംഘമാണ് സുഖമായ് യെ ആദ്യമായി സന്ദർശിക്കുന്നത്,അതിനു ശേഷവും മറ്റു പ്രതിനിധി സംഘങ്ങൾ സന്ദർശിച്ചതായി അറിയില്ല)
ജയിലിൽ വച്ചു സുഖ്മായ് ഞങ്ങളോട്
മനസ്സ് തുറന്നു.”പോലീസ് പറയുന്നത് പച്ചക്കള്ളമാണ്.മൂന്നു പെൺകുട്ടികളും രക്ഷകർത്താക്കളുടെ അനുമതിയോടെ തന്നെയാണ് കന്യാസ്ത്രീകൾക്കൊപ്പം വന്നത്.“നല്ല ആത്മവിശ്വാസമുള്ള സുഖമോയ് യെയാണ് ഞങ്ങൾക്ക് പരിചയപ്പെടാൻ കഴിഞ്ഞത്.
ഇന്ന് നിരപരാധിയായ ഈ ചെറുപ്പക്കാരൻ ജയിൽമോചിതനാകുമ്പോൾ വലിയ സന്തോഷമുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ സംസാരിക്കുന്നത് ബി ജെ പി യുടെ ക്രൈസ്തവ വിരുദ്ധതയെ കുറിച്ചാണ്,എന്നാൽ ബി ജെ പിയുടെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഇരകൂടിയാണ് ഈ ചെറുപ്പക്കാരൻ.
ദുർബലരെ ചേർത്തു നിർത്തുന്ന ഇടതുപക്ഷം ❤️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News