“ഞങ്ങളുടെ അമലിന്റെ ഹൃദയം അജ്മലിലാണ് ചേർന്നത്, പിന്നെയും മൂന്ന് പേർക്ക് അവൻ ജീവൻ പകർന്നു“; മകന്റെ അവയവങ്ങൾ ദാനം ചെയ്തതിനെ കുറിച്ച് അഭിമാനത്തോടെ മാതാപിതാക്കൾ, പോസ്റ്റ് പങ്കുവച്ച് എ എ റഹീം എം പി

A A RAHIM FB POST

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അമലിന്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. അമലിന്റെ ഹൃദയം ഇപ്പോൾ മിടിക്കുന്നത് അജ്മലിലാണ്. അതാണ് ഈ നാടിന്റെ സ്നേഹം. വിദ്വേഷത്തിന്റെയും, മത വെറിയുടെയും, ശാസ്ത്ര വിരുദ്ധതയുടെയും ഇന്ത്യൻ അനുഭവങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നാണ് നമ്മയുടെ നാടെന്ന് പറയുകയാണ് എ എ റഹീം എം പി. അവയവ ദാനം എന്ന ഏറ്റവും പുരോഗമനപരമായ ഒരാശയം ഗ്രാമങ്ങളിലും വീട്ടമ്മമാരിലും സ്വാധീനം ചെലുത്തുന്നു. മകന്റെ ഹൃദയം അന്യ മതസ്ഥന് ജീവൻ പകരുന്നതിൽ അഭിമാനം കൊള്ളുന്ന അമലിന്റെ പിതാവ് നമ്മുടെ നാടിന്റെ മാനവികതയെ അടയാളപ്പെടുത്തുന്നു എന്നും അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

അമൽ ബാബുവിന്റെ തിരുവനന്തപുരം മലയിൻകീഴിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്ബാബു,ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻ്റ് രജിത്ത്, സിപിഐ(എം) തച്ചോട്ട്കാവ് ബ്രാഞ്ച് സെക്രട്ടറി സുധാകരൻ നായർ, പാർട്ടി അംഗം ശ്യാം എന്നിവരും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.

ALSO READ: പാലക്കാട് ചിറ്റൂരിലെ പൂർത്തീകരിച്ച ഡ്രൈനേജുകൾ മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

പോസ്റ്റിന്റെ പൂർണരൂപം

“ഞങ്ങളുടെ അമലിന്റെ ഹൃദയം അജ്മലിലാണ് ചേർന്നത്“അമലിന്റെ അച്ഛൻ, ശ്രീ ബാബു ഇത് പറയുമ്പോൾ, അതുവരെ ഇടറിയ ശബ്ദം ഒരൽപ്പം അഭിമാനത്തോടെ ഉയർന്നു…പിന്നെയും മൂന്ന് പേർക്ക് അവൻ ജീവൻ പകർന്നു.”ഞാനല്ല ദേ ഇവളാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യാമെന്ന് ഡോക്ടർമാരോട് ആദ്യമായി പറയുന്നത്.ഞാൻ അത് അഭിമാനത്തോടെ സമ്മതിച്ചു എന്ന് മാത്രം“

അമലിന്റെ അമ്മ സിംല ബാബു സാധാരണ ഒരു നാട്ടിൻപുറത്തെ വീട്ടമ്മ.
ഞാൻ കൗതുകത്തോടെ അമ്മയോട് ചോദിച്ചു,അവയവ ദാനം എന്ന ആശയം എങ്ങനെയാണ് അമ്മയ്ക്ക് തോന്നിയത്?
അവർ പറഞ്ഞു,“കേരള സർക്കാരിന്റെ
മൃത സഞ്ജീവനി പദ്ധതിയെക്കുറിച്ചു കേട്ടപ്പോൾ തന്നെ ഞാൻ അതിൽ രെജിസ്റ്റർ ചെയ്തിരുന്നു”

ഇതാണ് കേരളം,
അവയവ ദാനം എന്ന ഏറ്റവും പുരോഗമനപരമായ ഒരാശയം ഗ്രാമങ്ങളിലും വീട്ടമ്മമാരിലും സ്വാധീനം ചെലുത്തുന്നു. മകന്റെ ഹൃദയം അന്യ മതസ്ഥന് ജീവൻ പകരുന്നതിൽ അഭിമാനം കൊള്ളുന്ന അമലിന്റെ പിതാവ് നമ്മുടെ നാടിന്റെ മാനവികതയെ അടയാളപ്പെടുത്തുന്നു.

വിദ്വേഷത്തിന്റെയും, മത വെറിയുടെയും,ശാസ്ത്ര വിരുദ്ധതയുടെയും ഇന്ത്യൻ അനുഭവങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന നമ്മുടെ നാട്!❤️

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അമലിന്റെ അവയവങ്ങൾ ദാനം ചെയ്തത്.

അമൽ ബാബുവിന്റെ തിരുവനന്തപുരം മലയിൻകീഴിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അമൽബാബുവിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്ബാബു,ഡി വൈ എഫ് ഐ
ബ്ലോക്ക് പ്രസിഡൻ്റ് രജിത്ത്, സി പി ഐ(എം)തച്ചോട്ട്കാവ് ബ്രാഞ്ച് സെക്രട്ടറി സുധാകരൻ നായർ, പാർട്ടി അംഗം ശ്യാംഎന്നിവരും എന്നോടൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News