
ശബ്ദരേഖയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ വി പി ശരത് പ്രസാദിന്റെ ശബ്ദരേഖയില്‍ തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ. പാർട്ടി തീരുമാനമെടുക്കും എന്നും തങ്ങളുടെ ജീവിതത്തിൽ എല്ലാം തീരുമാനിക്കുന്നത് പാർട്ടിയാണെന്നും എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവർത്തകൻ എന്ന നിലയിൽ എല്ലാ വിഭാഗം ആളുകളുമായും തനിക്ക് പരിചയം ഉണ്ട്. സിപിഐഎമ്മിൽ വ്യക്തികൾ പോയി ഫണ്ട് പിരിക്കാറില്ല. നേതാക്കൾ ഒരുമിച്ചു പോയാണ് പണം പിരിക്കുന്നത്. തന്നെക്കുറിച്ച് പറഞ്ഞതായി കേട്ട കാര്യങ്ങൾ അല്ല മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. അത് മാധ്യമങ്ങൾ പരിശോധിക്കണം. മാധ്യമങ്ങൾ തിരുത്തേണ്ടത് തിരുത്തണം. പാർട്ടിയുടെ പിരിവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി ആദായനികുതി വകുപ്പിന് നൽകാറുണ്ട്. കേട്ട കാര്യങ്ങൾ വസ്തുതയുമായി പുലബന്ധം പോലും ഇല്ലാത്തത്. തന്നെ ആക്ഷേപിക്കുന്ന എല്ലാവരും പരിശുദ്ധന്മാരാണോ എന്നും പാർട്ടി ഓഫീസിൽ ചാക്ക് കണക്കിന് പണം സൂക്ഷിച്ചു എന്നല്ലേ ഒരു കൂട്ടർക്കെതിരായ ആരോപണം എന്നും അദ്ദേഹം ചോദിച്ചു.
അദ്ദേഹം തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരികത ദുരൂഹമാണെന്ന് ശരത് പ്രസാദ്. രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഡാലോചന ചെയ്ത് പുറത്ത് വിട്ടതാണ് പ്രസ്തുത ഓഡിയോ ക്ലിപ്പെന്നും. എന്നും പാര്‍ട്ടിക്കൊപ്പം മാത്രമാണെന്നും. പാർട്ടി വിരുദ്ധർക്ക് മുൻപില്‍ കീഴടങ്ങില്ലെന്നും ശരത് പ്രസാദ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
വസ്തുതാ വിരുദ്ധവും, കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാർട്ടി നേതൃത്വത്തെ കുറിച്ച് ആ ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നതെന്നും. പാർട്ടി നേതാക്കളെ സംബന്ധിച്ചോ, പാർട്ടിയെ സംബന്ധിച്ചോ തനിക്ക് അത്തരത്തിൽ യാതൊരു അഭിപ്രായവും ഇല്ല എന്ന് മാത്രമല്ല താൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് എന്റെ സഖാക്കളെന്നും ശരത് പ്രസാദ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടി പുറത്താക്കിയ ചിലർ രാഷ്ട്രീയ വിരോധത്താൽ മാത്രം പാർട്ടിയെയും, പാർട്ടി സഖാക്കളെയും തന്നെയും സമൂഹ മധ്യത്തിൽ താഴ്ത്തികെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഡാലോചന ചെയ്ത് പുറത്ത് വിട്ടതാണ് പ്രസ്തുത ഓഡിയോ ക്ലിപ്പെന്നും ശരത് പ്രസാദ് പറയുന്നു.
അതേസമയം, മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കിയിരുന്നു. അനുചിതമായ അഭിപ്രായപ്രകടനം നടത്താനിടയായ സാഹചര്യം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശരത് പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ ശബ്ദ സന്ദേശം എന്ന പേരിൽ പ്രചരിക്കുന്ന
ഓഡിയോ ക്ലിപ്പിന്റെ ആധികാരികത തികച്ചും
ദുരൂഹമാണ്.
വസ്തുതാ വിരുദ്ധവും, കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാർട്ടി നേതൃത്വത്തെ കുറിച്ച് ആ ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നത്. പാർട്ടി നേതാക്കളെ സംബന്ധിച്ചോ, പാർട്ടിയെ സംബന്ധിച്ചോ എനിക്ക് അത്തരത്തിൽ യാതൊരു അഭിപ്രായവും ഇല്ല എന്ന് മാത്രമല്ല ഞാൻ ഏറെ സ്നേഹിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്നവരാണ് എന്റെ സഖാക്കൾ.
ആ ഓഡിയോ ക്ലിപ്പിൽ പേര് പരാമർശിക്കപ്പെട്ട സഖാക്കൾ എനിക്ക് ഗുരുതുല്യമായ സ്നേഹം എക്കാലത്തും പ്രദാനം ചെയ്തവരാണ്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടി പുറത്താക്കിയ ചിലർ രാഷ്ട്രീയ വിരോധത്താൽ മാത്രം പാർട്ടിയെയും, പാർട്ടി സഖാക്കളെയും എന്നെയും സമൂഹ മധ്യത്തിൽ താഴ്ത്തികെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഡാലോചന ചെയ്ത് പുറത്ത് വിട്ടതാണ് പ്രസ്തുത ഓഡിയോ ക്ലിപ്പ്.
ഒരു പാർട്ടി വിരുദ്ധർക്ക് മുൻപിലും കീഴടങ്ങില്ല;
പാർട്ടിക്കൊപ്പം മാത്രം….!!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

