ആൻ്റോ ആൻ്റണിയുടെ ഭൂമി ഇടപാട് അടക്കമുള്ള സാമ്പത്തിക ഇടപാടുകളുടെ മേൽ സമഗ്ര അന്വേഷണം വേണം; കെപി ഉദയഭാനു

kp udayabhanu

പത്തനംതിട്ട എംപിയും കോൺഗ്രസ് നേതാവുമായ ആൻ്റോ ആൻ്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അടക്കമുള്ള സാമ്പത്തിക ഇടപാടുകളുടെ മേൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം നേതാവ് കെ പി ഉദയഭാനു.
താൻ ആൻ്റോയ്ക്കെതിരെ ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞു എന്നും ഉദയഭാനു കൈരളി ന്യൂസിനോടെ പറഞ്ഞു.

പത്തനംതിട്ട എംപി ആന്റോ ആൻറണിയുടെ സാമ്പത്തിക ഇടപാടിലെ ദൂരുഹത ആദ്യം ചൂണ്ടിക്കാട്ടിയത് കെ പി ഉദയഭാനുമായിരുന്നു.
അറസ്റ്റിലായ ശബരിമല തന്ത്രി പണം നിക്ഷേപിച്ച സ്ഥാപനത്തിൽ നിന്നും ആന്റോ ആൻറണി പണം കൈപ്പറ്റി എന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം. ഇപ്പോൾ തന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് കെ പി ഉദയഭാനു പറഞ്ഞു. ആന്റോ ആന്റണിയും ഉണ്ണികൃഷ്ണൻ പോറ്റിയും മായുള്ള ബന്ധം ഇതിനോടൊപ്പം പുറത്തുവന്നതാണ്.ആൻ്റോ ആൻറണിയുടെ ബാംഗ്ലൂരിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണം.

Also read; ‘ഈ ജാഥയ്ക്ക് പുറകിൽ കനഗോലുമാരില്ല’; ഇത് ജനപിന്തുണയോടെയു‍ള്ള ഇടത് മുന്നേറ്റമെന്ന് ബിനോയ്‌ വിശ്വം

എൻ എം രാജു ഇന്നലെ പറഞ്ഞു ബാംഗ്ലൂരിലെ ഭൂമി വിട്ടു പണം നൽകാമെന്ന് പറയുന്ന ഭാഗം അത് അന്വേഷിക്കണമെന്ന് പറയുന്ന ഭാഗം കൂടി ചേർക്കണം. അതേസമയം ആൻ്റോ ആൻ്റണി ഫിനാൻസ് ഉടമ നൽകിയ പണം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകി കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഉദയഭാനു പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News