‘നൈപുണ്യ വികസനവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യം; സംസ്ഥാനത്ത് പിപിപി മാതൃകയില്‍ പുതിയ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും’: മന്ത്രി പി രാജീവ്

P rajeev

കേരളത്തില്‍ സ്‌കില്‍ ഡെവലപ്‌മെന്റിനും സംരഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുമായി പിപിപി മാതൃകയില്‍ പുതിയ യൂണിവേഴ്സ്റ്റി സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്. ഇവിടെ വരുന്ന നിക്ഷേപകര്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കും ആവശ്യമായ പ്രത്യേകമായ സ്‌കില്‍ ആവശ്യമായിട്ടുള്ള ഉദ്യോഗാര്‍ത്ഥികളെ ഈ നാട്ടില്‍ നിന്നുതന്നെ കണ്ടെത്തുന്നതിന് സഹായകമാകും വിധമായിരിക്കും യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനമെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also read – കെ പി കേശവമേനോൻ പുരസ്‌കാരം മുൻ മന്ത്രി എ കെ ബാലന് നവംബര്‍ ഒൻപതിന് സമ്മാനിക്കും

വിഷന്‍ 2031ന്റെ ഭാഗമായിട്ടാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും വിധത്തില്‍ പുതിയ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്റസ്ട്രിക്കാവശ്യമായ സ്‌കില്‍ ഡെവലപ്‌മെന്റിനുള്ള കോഴ്‌സുകള്‍ ഇന്റസ്ട്രികള്‍ക്ക് തന്നെ ആരംഭിക്കാനും നടത്താനും കഴിയുന്ന വിധത്തിലായിരിക്കും യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

കേരളത്തിൽ സ്കിൽ ഡെവലപ്മെൻ്റിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുമായി പിപിപി മാതൃകയിൽ പുതിയ യൂണിവേഴ്സിറ്റി ആരംഭിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇവിടെ വരുന്ന നിക്ഷേപകർക്കും നിലവിലുള്ള സംരംഭകർക്കും ആവശ്യമായ പ്രത്യേകമായ സ്കിൽ ആവശ്യമായിട്ടുള്ള ഉദ്യോഗാർത്ഥികളെ ഈ നാട്ടിൽ നിന്നുതന്നെ കണ്ടെത്തുന്നതിന് സഹായകമാകും വിധമായിരിക്കും യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം. ഇതിൻ്റെ ഭാഗമായുള്ള നൈപുണ്യ വികസനത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനും സഹായകമാകുന്ന പുതുമയാർന്ന കോഴ്സുകളായിരിക്കും പുതിയ സർവകലാശാലയിൽ ലഭ്യമാക്കുക.

വിഷൻ 2031ൻ്റെ ഭാഗമായിട്ടാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും വിധത്തിൽ പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. ലിങ്ക്ഡ് ഇൻ റിപ്പോർട്ടിലടക്കം പരാമർശിക്കപ്പെട്ടിട്ടുള്ള കേരളത്തിൻ്റെ ലോകപ്രശസ്തമായ ടാലൻ്റ്പൂളിനെ അപ്സ്കിൽ ചെയ്യുന്നതിനും നിക്ഷേപകർക്കാവശ്യമായ ടാലൻ്റുള്ള ചെറുപ്പക്കാരെ വാർത്തെടുക്കുന്നതിനുമായുള്ള ഈ കേന്ദ്രത്തിൽ ഒരു ഫെസിലിലേറ്ററുടെ സ്ഥാനമായിരിക്കും സംസ്ഥാന സർക്കാരിനുണ്ടാവുക. ഇൻ്റസ്ട്രിക്കാവശ്യമായ സ്കിൽ ഡെവലപ്മെൻ്റിനുള്ള കോഴ്സുകൾ ഇൻ്റസ്ട്രികൾക്ക് തന്നെ ആരംഭിക്കാനും നടത്താനും കഴിയുന്ന വിധത്തിലായിരിക്കും യൂണിവേഴ്സിറ്റിയുടെ പ്രവർത്തനം. ഈ സർക്കാരിൻ്റെ കാലത്തുതന്നെ വിഷയത്തിൽ പരമാവധി മുന്നേറ്റം സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.. നമുക്ക് മുന്നേറാം.. സർക്കാർ ഒപ്പമുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News