
മാള പുത്തന്‍ചിറയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസ്സിന് തീപിടിച്ചു. പുത്തന്‍ചിറ മങ്കിടി ജംഗ്ഷനിലെ പി.സി.കെ. പെട്രോള്‍ പമ്പിലാണ് അപകടമുണ്ടായത്. പമ്പിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന KL 34 A 6391 രജിസ്‌ട്രേഷന്‍ നമ്പറുള്ള ‘സുഹൈല്‍’ എന്ന സ്വകാര്യ ബസിനാണ് തീപിടിച്ച്.
ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിനോട് ചേര്‍ന്നുള്ള ഓഫീസ് മുറിയിലേക്കും ചെറിയ തോതില്‍ തീ പടര്‍ന്നെങ്കിലും പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
അപകട സമയം ആറു ബസ്സുകള്‍ മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്നു. മാളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
content summery: A private bus named suhail (registration number KL 34 A 6391) caught fire while parked near the PCK petrol pump at Mangidi Junction in Puthenchira, Mala

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

