വെൽഫെയർ പാർട്ടിയുമായി സന്ധി; യുഡിഎഫ് വർഗീയ ചേരിതിരിവുണ്ടാക്കുന്നു: എ വിജയരാഘവൻ

A Vijayaraghavan

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ടാകും എന്ന് എ വിജയരാഘവൻ. ദേശീയ തലത്തിൽ വികസനത്തിൽ വിസ്മയം തീർത്ത സർക്കാരാണ് കേരളത്തിൽ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിലേക്ക് കടന്നുകയറ്റം നടക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടന്നു കയറി. ആർഎസ്എസുകാരെ വൈസ് ചാൻസലർമാരാക്കി. ഇത്തരം വിസിമാർക്ക് പിന്തുണ നൽകുന്നത് യുഡിഎഫ് ആണെന്നും അദ്ദേഹം പറയുന്നു.

എല്ലാത്തിനെയും വർഗീയമാക്കി മാറ്റുന്നു. എല്ലാവരും വർഗീയമായി ചിന്തിയ്ക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. ഇതിനു യുഡിഎഫ് പിന്തുണ നൽകുന്നു. വർഗീയ ചേരിതിരിവുണ്ടായാൽ ഗുണം കിട്ടുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഹിന്ദു വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും സഹായിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായി കോൺ​ഗ്രസ് സന്ധി ചെയ്തു. ഇത് ആപത്കരമായ രാഷ്ട്രീയ നിലപാട് ആണ്. ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് കൂടുതൽ സുരക്ഷയുള്ളത് കേരളത്തിൽ ആണ്. ജമാഅത്തെ ഇസ്ലാമി വിഴുങ്ങിയ ലീഗാണ് ഇപ്പോൾ ഉള്ളത്. ഈ അപകടകരമായ സഖ്യത്തെ ജനങ്ങൾ നിരാകരിക്കുന്ന തിരഞ്ഞെടുപ്പാവും ഇത്. ജനങ്ങൾ യുഡിഎഫിനെ തിരസ്ക്കരിക്കും. ബി ജെ പി പണം ചെലവഴിച്ച് ആണ് വേരുറപ്പിക്കാൻ ശ്രമിക്കുന്നത്.

ALSO READ: ‘അടികൊണ്ടവർക്കും ജയിലിൽ കിടന്നവർക്കും സീറ്റില്ല, വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ച് സ്ഥാനാർഥിത്വം കൊടുക്കാൻ ശ്രമിക്കുന്നു’; ഫ്യൂഡൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന നേതാക്കളാണ് പാർട്ടിയുടെ ശാപമെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി

അതീവ ജാഗ്രതയോടെയാണ് ഇടതുപക്ഷം പ്രവർത്തിക്കുന്നത്. തീവ്ര വർഗീയതക്കെതിരായി ജനങ്ങളെ അണിനിരത്തും. ബിജെപിയുടെ വളർച്ചയെ പ്രതിരോധിയ്ക്കാൻ എൽഡിഎഫിന് കഴിയും എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News