
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ‘എ.ഐ ഇംപാക്ട് സമ്മിറ്റ് 2026’ന് മുന്നോടിയായി കേരള സർക്കാർ സംഘടിപ്പിച്ച ‘കേരള AI ഫ്യൂച്ചർ കോൺ സമ്മിറ്റിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഈ ഉച്ചകോടിയുടെ പ്രസക്തി ഗൗരവപൂർവ്വം വിലയിരുത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാഴികക്കല്ലായി ഈ സമ്മിറ്റിനെ ചരിത്രം അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണ നിർവഹണ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ എഐക്ക് സാധിക്കും. ജനങ്ങൾക്ക് സുതാര്യമായ സേവനങ്ങൾ ലഭ്യമാക്കാൻ എഐ വഴി കഴിയും. സർക്കാർ സേവനങ്ങളിലെ ഭരണനിർവഹണം സുതാര്യമാകും. വിദ്യാഭ്യാസ മേഖലയിലും നൈപുണ്യ വികസനത്തിലും എ ഐ വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക്സ് ഇന്നോവേഷൻ സെന്റർ കൊച്ചിയിൽ ആരംഭിച്ചത് വലിയ തരത്തിലുള്ള മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
നൂതന സാങ്കേതികവിദ്യയിലൂടെ മുന്നേറി വലിയ മാറ്റം സൃഷ്ടിക്കുന്നു. സാങ്കേതികവിദ്യയുടെ ഉപയോഗം ആരുടെയും അവകാശത്തിൽ കൈവശപ്പെടുത്തുന്നത് ആവരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അത്തരത്തിലുള്ള ദുരുപയോഗം തടയേണ്ടതുണ്ട്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കും നവ കേരളത്തിലേക്കും ഉള്ള ചാലകശക്തിയായി എ ഐ മാറുമെന്നും സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

