വർക്കലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

varkkala accident died

വർക്കല പണയിൽ കടവ് പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

പണയിൽ കടവ് നിന്നും വർക്കലയിലേക്ക് പോയ കാറും വർക്കലയിൽ നിന്ന് പണയിൽ കടവ് ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ALSO READ : ‘എല്ലാ ബിസിനസ് സംരംഭങ്ങളെ തേടിയും അന്വേഷണ ഏജൻസികൾ എത്തും, മുക്കിയ ഫണ്ടുകൾ മാന്തി പുറത്തിടും’; പി കെ ഫിറോസിന് വീണ്ടും കെ ടി ജലീൽ ഷോക്ക്

വർക്കല കാപ്പിൽ സ്വദേശിയായ 35 വയസ്സുള്ള പ്രദീപിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അകത്തുമുറി സ്വദേശിയായ 36 വയസ്സുള്ള ഷിബു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഗുരുതര പരിക്കുക്കുകളുടെ ചികിത്സയിൽ തുടരുകയാണ്.

ALSO READ: ‘ബിഹാർ തെരഞ്ഞെടുപ്പിൽ പ്രതിസന്ധിയിൽ നിൽക്കുന്ന ബിജെപിക്ക് ആയുധം എറിഞ്ഞു കൊടുത്തു’; വി ടി ബൽറാമിനെതിരെ വിമർശനവുമായി മന്ത്രി എം ബി രാജേഷ്

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻവശത്തിരുന്ന ഷിബു തെറിച്ച് റോഡരികിലുള്ള വീട്ടിൻ്റെ മതിലിനു മുകളിലൂടെ മറുവശത്ത് വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News