കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

bus accident trivandrum

തിരുവനന്തപുരത്ത് കെ എസ്ആർ ടി സി ബസ് അപകടത്തിൽ പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവനന്തപുരം വെമ്പായത്തായിരുന്നു അപകടം. കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് ഇരു ചക്ര വാഹനങ്ങളിൽ ഇടിച്ച് ശേഷമാണ് പിന്നീട് കടയിലേക്ക് ഇടിച്ചു കയറിയത്.

സംഭവത്തിൽ ഇരു ചക്ര വാഹന യാത്രികൻ മരിച്ചു. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് അപകടത്തിൽ മരിച്ചത്.നിരവധി പേർക്ക് പരിക്കേൽക്കുകയുെ ചെയ്തിട്ടുണ്ട്. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ്അ പകടത്തിൽപ്പെട്ടത്.

Also read; കോൺ​ഗ്രസിനെ വെട്ടിലാക്കി ആന്റോ ആന്റണി; അടൂർ പ്രകാശും, ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ​ഗാന്ധിക്കൊപ്പമുള്ള ചിത്രം 2013-ൽ എടുത്തത്

എന്നാൽ സ്കൂട്ടർ യാത്രികൻ റോഡിന് നടുവിലൂടെ പോയതാണ് അപകടമുണ്ടാക്കിയതെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. ബസിന് തകരാറില്ലെന്നാണ് ഡ്രൈവറുടെ മൊഴി. ബസ് വെട്ടിച്ച് മാറ്റാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം നഷ്ടമായി എന്നും ഡ്രൈവർ മുജീബ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻ വശം പൂർണമായും തകർന്നു. കടയും തകർന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News