കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രതി ചാടിപ്പോയ സംഭവം; നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പ്രതി ചാടിപ്പോയ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒമാരെയാണ് സ്ഥലം മാറ്റിയത്. എ ആർ ക്യാമ്പിൽ ആയിരുന്ന ഉദ്യോഗസ്ഥരെ കുന്ദമംഗലം, പന്നിയങ്കര, ഫറോക്ക്, ചേവായൂർ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്.

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതിയായ വിനീഷ് വിനോദാണ് രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാഴ്ച പിന്നിട്ടിട്ടും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ALSO READ; തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News