രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതി: ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

case against rahul mamkootathil

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍ നടപടികള്‍ വേഗത്തിലാക്കി. ക്രൈം ബ്രാഞ്ച് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അതിജീവിത നല്‍കിയ പരാതി പൊലീസിന് കൈമാറിയിരുന്നു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ പരാതി നൽകിയിരുന്നു. വനിതാനേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ALSO READ: ‘മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കും’; ഥാറും ബുള്ളറ്റും ഉപയോഗിക്കുന്നവർക്ക് ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാന ഡിജിപിയ്ക്ക് നോട്ടീസ് അയച്ച് ഥാർ ഉടമ

കഴി‌ഞ്ഞ ദിവസവും രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിൻ്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സാ‌പ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണ് ഉണ്ടായിരുന്നത്.

ALSO READ: രാഹുൽ എവിടെ ?; പാലക്കാട്ടെ എം എൽ എ ഓഫീസ് പൂട്ടിയ നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News