‘നടന്മാർക്കെതിരെ പ്രതികരിച്ചാൽ വീട്ടിൽ കയറി തല്ലും’; ഭാഗ്യലക്ഷ്മിക്ക് എതിരെ ഭീഷണി

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കെതിരെ ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.

ഡബ്‌ള്യുസിസിയുമായി ചേർന്ന് നടന്മാർക്കെതിരെ പ്രതികരിക്കരുതെന്നാണ് ഭീഷണി. പ്രതികരിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇനിയും ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഭാഗ്യലക്ഷ്മി പറഞ്ഞു.

ALSO READ: ബ്ലേഡ് മാഫിയയുടെ ഭീഷണി: വർക്കലയിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു; എട്ട് പേർക്കെതിരെ കേസ്

‘ഫോൺകോളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയാണ് ഇവർ പറയുന്നത്. ആ കോളിനു ശേഷവും തുടരെ തുടരെ കാൾ വന്നു. ഇത് സൈബർ കോട്ടഷൻ ആണ്.
സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ഇത് വളരെ ഗൗരവതരമാണ്. പേടിച്ച് വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റില്ലെന്നും നാളെ തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി അയാൾ തന്നെ’എന്നും അവർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ഭാഗ്യലക്ഷ്മിയുടെ നിലപാടുകൾക്കും പ്രതികരണങ്ങൾക്കും പിന്നാലെയാണ് ഭീഷണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News