
ശബരിമല സ്വര്‍ണ മോഷണ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയേക്കും.
ജയറാമിനെ മൊഴിയെടുത്ത് സാക്ഷിയാക്കുന്നതും ആലോചനയിൽ. ശബരിമല സ്വർണ മോഷണ കേസിൽ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളെ കുറിച്ച് ജയറാമിന്റെ മൊഴിയെടുക്കാന്‍ എസ്ഐടി സമയം തേടും.
ഇത് സംബന്ധിച്ച് നിയമവശങ്ങൾ പൂർണ്ണമായും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എസ്ഐടി സ്വീകരിക്കുക. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിൽ ജയറാമിന്റെ വീട്ടിലെത്തിച്ചു പൂജ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴിയെടുപ്പ് നടത്താനുള്ള എസ്ഐടിയുടെ ആലോചന.
ALSO READ: കട്ടപ്പന നഗരസഭയിൽ കോൺഗ്രസിൽ കൂട്ടയടി; മുൻ എംഎൽഎ ഇ എം അഗസ്തി മത്സരത്തിന്
ENGLISH SUMMARY : The Special Investigation Team may record the statement of actor Jayaram in connection with the Sabarimala gold theft case.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

