
ഇനിയും ഇടത്പക്ഷ സർക്കാർ ഭരണത്തിൽ വരണം, അതിന് കാര്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിനിമ നടൻ ജോബി തന്റെ നിലപാട് അറിയിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ ജീവിതം വളരെ സ്വാതന്ത്ര്യത്തോടും സൗഭാഗ്യത്തോടും കൂടിയാണ് കേരളം കടന്നുപോയത് അതിനാൽ ഇടത്പക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്ന് ജോബി പറയുന്നു.
സമസ്ത മേഖലകളിലും വലിയ പുരോഗതി കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം എത്രയോ മികച്ച നിലവാരത്തിലാണെന്നും ജോബി പറയുന്നു. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിലും, ലൈഫ് മിഷൻ പദ്ധതിയിലൂടെ വീട് നൽകുന്നതിലും, വിദ്യാഭ്യാസ മേഖല ഹൈടെക്ക് ആക്കുന്നതിലും വലിയ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വിദ്യാലയങ്ങളിൽ കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഇന്ന് ലഭ്യമാണ്. അതുപോലെ തന്നെ ആർദ്രം പദ്ധതിയിലൂടെ മെഡിക്കൽ രംഗത്ത് വലിയ ശാസ്ത്രീയ, സാങ്കേതിക മുന്നേറ്റം ഉണ്ടായതായും കിഫ്ബി (KIIFB) വഴി അടിസ്ഥാന സൗകര്യ വികസനം സാധ്യമായതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
Also read : ചരിത്രയാത്രക്ക് കേരളം ഒന്നായി വഴിയൊരുക്കി; ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം നോർത്ത് മണ്ഡലത്തിലെ വികസനങ്ങളെക്കുറിച്ച് പറയുമ്പോൾ അഡ്വക്കറ്റ് വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ റോഡുകളുടെയും പാലങ്ങളുടെയും വികസനം ദൃശ്യമാണെന്ന് ജോബി എടുത്ത് പറയുന്നു. പേരൂർക്കട, അമ്പലംമുക്ക്, വഴയില ഭാഗങ്ങളിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. വർഷങ്ങളായി മാറ്റമില്ലാതെ കിടന്നിരുന്ന പൈപ്പ് ലൈൻ റോഡ് ഇന്ന് പാർക്കുകളും പൂന്തോട്ടങ്ങളുമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ എല്ലാ മേഖലകളിലും പുരോഗതി പ്രാപിക്കുന്ന സാഹചര്യത്തിൽ ഈ ഭരണം തുടരണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

