അതിജീവിതയോട് ദിലീപിന് ശത്രുതയുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി; ഹോട്ടൽ മുറിയിൽ പൾസർ സുനി എത്തിയതിന് തെളിവില്ല; വിധിന്യായത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ACTRESS ASSAULT CASE

നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിധിന്യായത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

ആക്രമിക്കപ്പെട്ട അതിജീവിതയോട് ദിലീപിന് ശത്രുതയുള്ളതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. പ്രൊസിക്യൂഷൻ ഉന്നയിച്ച ആക്രമണ കാരണങ്ങളും കോടതി തള്ളി. 1714 പേജുള്ള വിധിന്യായത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശങ്ങൾ.

ALSO READ: കാസർകോഡ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫിന്‍റെ വ്യാപക അക്രമം; ഇടത് പ്രവർത്തകർക്കും സ്ഥാനാർഥികൾക്കും പരുക്ക്, കർശന നടപടി ആവശ്യപ്പെട്ട് സിപിഐഎം

ഗൂഢാലോചന തെളിയിക്കുന്ന സാക്ഷി മൊഴികളും കോടതി വിശ്വാസത്തിൽ എടുത്തിട്ടില്ല. ഒരു സ്ത്രീയുടെ ക്വട്ടേഷൻ ആണെന്ന് ഒന്നാംപ്രതി അതിജീവിതയോട് പറഞ്ഞതിനെക്കുറിച്ച് അന്വേഷണം ഉണ്ടായില്ലെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. ഗൂഢാലോചന നടന്നതായി പറയുന്ന ഹോട്ടൽ മുറിയിൽ പൾസർ സുനി എത്തിയതിന് തെളിവില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.

ALSO READ: ചിത്രപ്രിയയുടെ കൊലപാതത്തിന് പിന്നിൽ മറ്റൊരു യുവാവുമായുള്ള അടുപ്പത്തിൻ്റെ പേരിലുള്ള തർക്കം; പ്രതി മയക്കുമരുന്നിന് അടിമയാണോയെന്നും സംശയം

അതേ സമയം വിചാരണ കോടതിയുടെ വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News