
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ ഇളവ് ആവശ്യപ്പെട്ട് രണ്ടു പ്രതികൾ ഹൈക്കോടതിയിൽ. അഞ്ചും ആറും പ്രതികളായ സലിം പ്രദീപ് എന്നിവരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 20 വർഷത്തെ കഠിന തടവിനാണ് ഇവരെ ശിക്ഷിച്ചിരുന്നത്. ഒന്നാം പ്രതിയായ പൾസർ സുനി നടിയെ ബലാത്സംഗം ചെയ്തതിന് തങ്ങൾ സഹായിച്ചിട്ടില്ല എന്നാണ് ഇരുവരുടെയും വാദം. ഗൂഢാലോചനയിൽ പങ്കെടുത്തിട്ടില്ല എന്നും ഈ സാഹചര്യത്തിൽ ശിക്ഷണം എന്നുമാണ് പ്രതികൾ അപ്പീലിൽ പറയുന്നത്.
ഈ കേസിലെ വിധിക്കുശേഷം ഈ രണ്ടു പ്രതികളാണ് ആദ്യമായി മേൽ കോടതിയെ സമീപിക്കുന്നത്. ഇതിന് പിന്നാലെ മറ്റു പ്രതികളും അപ്പീലുമായി ഹൈക്കോടതി സമീപിച്ചേക്കും. ഇരുവരുടെയും ഹർജി നാളെ തന്നെ കോടതി പരിഗണിച്ചേക്കും എന്നാണ് സൂചന.
അതേസമയം കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിന്റെ പാസ്‌പോർട്ട് തിരിച്ചുനൽകും. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടേതാണ് തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണമെന്ന നടന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രൊമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

