
മെമ്മറി കാർഡ് വിവാദത്തിൽ പ്രശ്നങ്ങൾ എഎംഎംഎയ്ക്ക് അകത്ത് പരിഹരിക്കണമെന്ന് നടി പ്രിയങ്ക. എന്തുകൊണ്ടാണ് ഹാർഡ് ഡിസ്ക് എവിടെയാണെന്ന് പറയാൻ മടിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. എഎംഎംഎയ്ക്കെതിരെ നിൽക്കില്ലെന്നും മെമ്മറി കാർഡ് തിരിച്ചുകിട്ടണമെന്നും നടി കൂട്ടിചേർത്തു.
കുക്കുവിൻ്റെ നേതൃത്വത്തിലാണ് വീഡിയോ ഷൂട്ട് ചെയ്തത്. അവിടെയുണ്ടായിരുന്ന സ്ത്രീകൾ ഉന്നയിച്ച പ്രശ്നങ്ങളിൽ ഒരു കാര്യം ഞാൻ പുറത്തു നിന്ന് കേട്ടു. അത് ഈ മീറ്റിംഗിൽ പറഞ്ഞതാണെന്ന് ഉറപ്പുണ്ട്. പ്രസിഡൻ്റായി മത്സരിക്കുന്ന ശ്വേത ഇന്നും ആ ഗ്രൂപ്പിലുണ്ട്. കുക്കു മാറിനിൽക്കണമെന്നത് ആവശ്യമില്ലെന്നും പ്രശ്നങ്ങൾ തുറന്നു പറഞ്ഞ സ്ത്രീകളെപ്പറ്റി ആശങ്കയുണ്ടെന്നും നടി പറഞ്ഞു.
മെമ്മറി കാർഡ് കാണാനില്ല അല്ലെങ്കിൽ എവിടെയാണെന്ന് അറിയില്ല എന്ന് പറഞ്ഞ് ഒഴിയുന്നതിനോട് താത്പര്യമില്ല. എന്തുകൊണ്ടാണ് ഹാർഡ് ഡിസ്ക് എവിടെയാണെന്ന് പറയാൻ മടിക്കുന്നത്. മെമ്മറി കാർഡ് കാണാനില്ലെങ്കിൽ കണ്ടുപിടിക്കണം. പ്രശ്നങ്ങൾ പറഞ്ഞ സ്ത്രീകളുടെ പേരുകൾ പലയിടത്തും കേൾക്കുന്നു അതെങ്ങനെ പുറത്തുപോയെന്നും അവർ ചോദിച്ചു. കുക്കു മെമ്മറി കാർഡ് വെച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്നുള്ള പ്രചാരണം ശരിയല്ല. ആ അഭിപ്രായം തനിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

