ചോദ്യങ്ങൾക്ക് പൂർണ്ണ മറുപടി പറയാതെ അടൂർ പ്രകാശ് ; കൈപ്പറ്റിയത് ഡേറ്റ്സ് അടങ്ങിയ സമ്മാനപ്പൊതി : അടൂർ പ്രകാശ്

adoor-prakash-mp-unnikrishnan-

ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തനിക്ക് ദീർഘകാലത്തെ ബന്ധമുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് അടൂർ പ്രകാശ് എംപി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ പ്രതിരോധത്തിലായ എംപി മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകിയെങ്കിലും പല കാര്യങ്ങളിലും വ്യക്തമായ മറുപടി നൽകാൻ സാധിച്ചില്ല.

2019 മുതൽ പോറ്റിയെ പരിചയമുണ്ടെന്ന് സമ്മതിച്ച അടൂർ പ്രകാശ്, പ്രതിയുടെ പിതാവ് മരിച്ചപ്പോൾ വീട്ടിൽ പോയിട്ടുണ്ടെന്നും സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. ശബരിമലയിലെ അന്നദാന ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രതി ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, വിവാദമായ വെഞ്ഞാറമൂട്ടിലെ ചടങ്ങിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഓർമ്മയില്ല’ എന്ന മറുപടിയാണ് എംപി നൽകിയത്.

ALSO READ : പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല; വി.വി. രാജേഷിനെ വെട്ടി പി.എം.ഒ.

പ്രതിയിൽ നിന്ന് കൈപ്പറ്റിയ സമ്മാനപ്പൊതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അതിൽ ഈന്തപ്പഴമോ മറ്റോ മാത്രമായിരുന്നുവെന്നും അത് പോറ്റി മോഷ്ടിച്ച സാധനങ്ങളല്ലെന്നുമായിരുന്നു എംപിയുടെ വാദം. തനിക്കെതിരെ ഒരു ചാനൽ രാവിലെ മുതൽ ബോധപൂർവ്വം വാർത്ത നൽകുകയാണെന്നും തന്നെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News