
ഇന്ന് രാവിലെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ അതിജീവിതയെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നടക്കം വലിയ വിമർശനമാണ് ഉയർന്നത്. കെപിസിസി പ്രസിഡന്റ് അടക്കം അടൂർ പ്രകാശിന്റെ പരാമർശം തള്ളി കൊണ്ട് രംഗത്തെത്തിയതോടെ നിലപാട് തിരുത്തി അടൂർ പ്രകാശ് രംഗത്തെത്തി.
അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് താൻ പറഞ്ഞത് എന്നും താൻ അതിജീവിതയ്ക്കൊപ്പമാണ് എന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പാർട്ടിയുടെ നിലപാടിനൊപ്പം ആണ് ഞാൻ. അതിജീവിതക്ക് നീതി കിട്ടാനുള്ള പ്രവർത്തനങ്ങൾ നടക്കണം. അപ്പീൽ നൽകേണ്ട എന്ന് ആരോടും പറഞ്ഞിട്ടില്ല. താൻ പറഞ്ഞ എല്ലാ കാര്യങ്ങളും ചാനലുകളിൽ വന്നില്ല എന്നുമാണ് അടൂർ പ്രകാശിന്റെ വാദം.
ALSO READ: ‘അടൂർ പ്രകാശിന്‍റെ പ്രതികരണത്തിലൂടെ UDF അതിജീവിതക്കൊപ്പമല്ല എന്ന് വ്യക്തമായി’: മന്ത്രി പി രാജീവ്
എന്നാൽ ഇന്ന് രാവിലെയാണ് കേസിൽ ദിലീപിന് നീതി കിട്ടിയെന്നും വിധിയിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞത്. അതിജീവിതയ്‌ക്കൊപ്പം നിലകൊണ്ട സർക്കാരിനെതിരെയും രൂക്ഷ വിമർശനം അടൂർ പ്രകാശ് ഉന്നയിച്ചു. അപ്പീലിന് പോകുമെന്ന സർക്കാർ തീരുമാനത്തെ പരിഹസിച്ചുകൊണ്ട്, “സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ” എന്നുമാണ് അടൂർ പ്രകാശ് കുറ്റപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


