‘പാണക്കാട് തങ്ങൾക്ക് മുഖ്യമന്ത്രി ചെയ്തതുപോലെ ആർഎസ്എസിനെ പേരെടുത്ത് വിമർശിക്കാൻ ധൈര്യമുണ്ടോ? ഒരു തവണയെങ്കിലും വിമർശിച്ച തെളിവു തരാമോ?’ അഡ്വ. കെ അനിൽകുമാർ

Adv. K. Anilkumar adoor prakash

മുസ്‌ലിം ലീഗിനും പാണക്കാട് തങ്ങൾക്കെതിരെയും രൂക്ഷ വിമർശനവുമായി സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ.

പാണക്കാട് തങ്ങൾക്ക് മുഖ്യമന്ത്രി ചെയ്തതുപോലെ ആർഎസ്എസിനെ പേരെടുത്ത് വിമർശിക്കാൻ ധൈര്യമുണ്ടോ? എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ അനിൽകുമാർ ചോദിക്കുന്നത്. കേന്ദ്രം ആർഎസ്‌.എസും കേരളം ലീഗും പങ്കിട്ടെടുക്കുന്ന പാപപങ്കിലമായ ഒത്തുതീർപ്പ് രാഷ്ട്രീയമുണ്ടെന്നും അതാണ് മുഖ്യമന്ത്രി ക്രിസ്തുമസ് തലേന്ന് ഒരു മണിക്കൂർ ഇരുപത് മിനിറ്റുകൊണ്ട് പൊളിച്ചടുക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: തൃശൂരിൽ മേയറിനായി തർക്കം രൂക്ഷം; മേയർ സ്ഥാനം മൂന്നായി വീതം വയ്ക്കാൻ തയ്യാറായി കോൺഗ്രസ്

‘എസ്.ഐ.ആർ. നടപ്പാക്കുന്നത് പിണറായി വിജയനാണെന്നും എൽ ഡി എഫിനെതിരെ മതാടിസ്ഥാനത്തിൽ വോട്ടു ചെയ്യണമെന്നും മുസ്‌ലിം ലീഗ് പ്രചരിപ്പിച്ചത് തൊണ്ടി സഹിതം പിടിക്കപ്പെട്ടു. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രി എസ്ഐആറിനെതിരെ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയെ നുണ പറഞ്ഞ് മുസ്‌ലിം ലീഗ് വേട്ടയാടിയെന്നും ഈ ഹീനമായ രാഷ്ടീയം ചോദ്യം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും’ അദ്ദേഹം പറഞ്ഞു. കൂടാതെ മുസ്‌ലിം ലീഗ് അംഗമായിരുന്ന മന്ത്രിസഭാ കാലത്ത് ഏതെങ്കിലും കോൺഗ്രസ്സ് മുഖ്യമന്ത്രി “ആർ.എസ്.എസിനെ പേരെടുത്ത് വിമർശിച്ചിട്ടുണ്ടോ എന്നും അനിൽകുമാർ ചോദിക്കുന്നു. എത്ര ലീഗു നേതാക്കൾ ആർ.എസ്.എസ്സിനെ പേരെടുത്ത് വിമർശിക്കുമെന്നും ഒരു തവണയെങ്കിലും പാണക്കാട് തങ്ങൾ ആർഎസ്എസിനെ പേരെടുത്ത് വിമർശിച്ച തെളിവു തരാമോ എന്നും അദ്ദേഹം ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News