‘ഒന്നും ശരിയാകുന്നില്ലല്ലോ യു ഡി എഫ് കൺവീനറേ..’; ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നത്തോടെ അടൂർ പ്രകാശ് പറഞ്ഞു കുടുങ്ങിയിരിക്കുകയാണെന്ന് അഡ്വ. കെ അനിൽകുമാർ

Adv. K. Anilkumar adoor prakash

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആകെ മൊത്തത്തിൽ പറഞ്ഞ് കുടുങ്ങിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനികുമാർ.

ശബരിമല സ്വർണമോൺണക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും അടൂർ പ്രകാശും തമ്മിലുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് കെ അനിൽകുമാറിന്റെ പ്രതികരണം. പോറ്റിയും മറ്റ് രണ്ടുപേരും ചേർന്ന് നിർമിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം അടൂർ പ്രകാശ് നിർവഹിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ഇതിന്റെ ചിത്രം 2024 ജനുവരിയിൽ അടൂർ പ്രകാശ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെയാണ് അടൂർ പ്രകാശിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞത്.

ALSO READ: ഉണ്ണികൃഷ്ണൻ പോറ്റിയും അടൂർ പ്രകാശും തമ്മിലുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും യുഡിഎഫ് കൺവീനർ തന്നെ

‘2025 ൽ ആണ് പോറ്റിയെ അറിഞ്ഞതെന്ന് മാധ്യമങ്ങളോട് പറഞ്ഞ അടൂർ പ്രകാശ് 2024 ജനുവരിയിൽ പറയുന്നു ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെ വെറും അയ്യപ്പഭക്തൻ മാത്രമാണെന്ന്. പക്ഷെ സോണിയാ ഗാന്ധിക്ക് 2019ൽ പ്രസാദം കൊടുക്കാൻ കൂടെ പോയത്തിന്റെ തെളിവ് സഹിതം വന്നെന്നും പറയുന്നതൊന്നും ശരിയാകുന്നില്ലല്ലോ യു ഡി എഫ് കൺവീനറേ എന്നുമാണ് കെ അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
സ്വർണം അടിച്ചുമാറ്റിയ പോറ്റിയും ഗോവർധനും ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്‌ സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയും പല പ്രാവശ്യം അടൂർ പ്രകാശ്‌, ആന്റോ ആന്റണി എന്നിവരോടൊപ്പം സോണിയയെ കണ്ടുവെന്നും, അടൂര്‍ പ്രകാശും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നു എന്നടക്കം തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News