രാജീവ് ഗാന്ധിയെ കൊന്നത് പോലെ മുഖ്യമന്ത്രിയേയും കൊല്ലണമെന്ന ആഹ്വാനവുമായി അഭിഭാഷകയുടെ കമന്റ്; ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയ

FB POST COMMENT AGAINST CM PINARAYI VIJAYAN

രാജീവ് ഗാന്ധിയെ കൊന്നത് പോലെ കേരള മുഖ്യമന്ത്രിയെയും കൊലപ്പെടുത്തണമെന്ന് ടീന ജോസ് എന്ന അഡ്വക്കേറ്റ് മേരി തെരേസ പി ജെ.

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ തദ്ദേശ തെരഞ്ഞെടുപ്പിനായി പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള സെൽറ്റൻ എൽ ഡിസൂസ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ‘അഡ്വ. മേരി തെരേസ പി ജെ’ എന്ന പ്രൊഫൈലിൽ നിന്ന് മുഖ്യമന്ത്രിക്കെതിരെ കൊലപാതകാഹ്വാനം ഉയർന്നത്. “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.” എന്നതാണ് പോസ്റ്റിനടിയിൽ ഈ പ്രൊഫൈലിൽ നിന്നും വന്ന കമന്റ്.

ALSO READ: ചാലക്കുടി നഗരസഭയിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥി: മുസ്ലീം ലീഗിൻ്റെ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

ഈ കമന്റ് ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ് എന്നും ഇതിനെക്കുറിച്ച് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ ബിനീഷ് കോടിയേരി പറഞ്ഞു. ഇത് വെറുമൊരു കമന്റ് മാത്രമല്ല എന്നും ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കാനുള്ള പരസ്യമായ ആഹ്വാനമാണെന്നും പ്രത്യേകിച്ചും, ‘കന്യാസ്ത്രീയും അഡ്വക്കേറ്റും’ എന്ന് പ്രൊഫൈലിൽ രേഖപ്പെടുത്തിയ ഒരാൾ ഇങ്ങനെയൊരു കമൻ്റ് ഇടുന്നത് അത്യന്തം ഗൗരവതരമാണ് എന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ALSO READ: ‘പാലക്കാട് ഡിസിസി പല വാർഡുകളിലും പണം വാങ്ങി സീറ്റ് കച്ചവടം നടത്തി’: ആരോപണവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി

‘ ഗുരുതരമായ ക്രിമിനൽ കുറ്റവും ഭീകരവാദവുമാണ് ഇത്. ഇത്തരം സൈബർ വിഷങ്ങൾക്കെതിരെ പോലീസ് ഉടനടി നടപടിയെടുക്കണം’. മാത്രമല്ല ഇതൊരു യഥാർത്ഥ അക്കൗണ്ടാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മുഖ്യമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള തീവ്രമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്, ഏതെങ്കിലും സംഘപരിവാർ പ്രവർത്തകൻ ഒരു സന്യാസിയുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടാണോ എന്ന സംശയം ബലപ്പെടുത്തുന്നുവെന്നും അക്കൗണ്ടിൻ്റെ ആധികാരികതയെക്കുറിച്ചും പോലീസ് അന്വേഷിക്കണമെന്നും ബിനീഷ് കോടിയേരി പോസ്റ്റിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News