
തദ്ദേശ തെരഞ്ഞെടുപ്പിൽ ചൂടേറിയ പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ ഒരു വേറിട്ട വോട്ടഭ്യർത്ഥനയായപ്പോൾ ശ്രദ്ദേയമാകുന്നത്.
കോൺഗ്രസ് അനുഭാവിയായ ഫെമിന ലെസ്‌ലിയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ നിന്ന് അജനവിധി തേടുന്ന ഇടതുപക്ഷ സ്ഥാനാർഥി അഡ്വ. ഷീന സനല്കുമാറിന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ‘എന്നെ പരിചയമുള്ളവർക്കെല്ലാം അറിയാം ഞാൻ ഒരു തികഞ്ഞ കോൺഗ്രസ്സുകാരി ആണെന്നും എന്നാൽ ഇത്തവണത്തെ ഓരോട്ട് ചുവപ്പിനുള്ളതാണ്’ എന്നാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്.
രാഷ്ട്രീയപരമായി ഒട്ടും യോജിക്കാൻ പറ്റില്ലെങ്കിലും എനിക്ക് ഒരുപാട് സ്നേഹമുള്ള ബഹുമാനമുള്ള എന്നെ ഒരനുജത്തിയെപ്പോലെ കാണുന്ന ഞങ്ങളുടെ സ്വന്തം ഷീന ചേച്ചിക്കുള്ളതാണ് എന്റെ ജില്ലാ പഞ്ചായത്തിലെയ്ക്കുള്ള ഇത്തവണത്തെ വോട്ടെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാകാര്യങ്ങളിലും ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന, ശുദ്ധമായ, കഴിവുള്ള ജനപ്രതിനിധിയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ അവരെന്നും ഫെമിന ഫേസ്ബുക്കിൽ കുറിക്കുന്നു. ആര്യാട് ഡിവിഷനിൽ എല്ലാവരും ഷീനചേച്ചിക്ക് വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അവർ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

